കേരളാ എഫ്സി ടീമിന് ഉജ്ജ്വല സ്വീകരണം; ആരാധകർക്കൊപ്പം മധുരം പങ്കിട്ട് താരങ്ങൾ

durant-web
SHARE

ഡ്യുറന്റ് കപ്പ് നേടിയ ഗോകുലം കേരളാ എഫ്സി ടീമിന് കോഴിക്കോട് വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം.ആരാധകർക്കൊപ്പം മധുരം പങ്കിട്ട് താരങ്ങള്‍ കിരീട നേട്ടം ആഘോഷിച്ചു.

ഇന്ത്യന്‍ ഫുട്ബോളില്‍ പുത്തന്‍ ചരിത്രമെഴുതിയ ഗോകുലം കേരളാ  എഫ് സി താരങ്ങളെ കാത്ത് കോഴിക്കോട് വിമാനത്താവളത്തില്‍ മണിക്കൂറുകള്ക്കു  മുമ്പേ ആരാധകരെത്തി.രാത്രി പത്തരയോടെ കിരീടവുമായി ക്യാപ്റ്റന്‍ മാർക്കസ് ജോസഫും സംഘവും വിമാനത്താവളത്തിനു പുറത്തേക്ക്,...ആരാധകര്‍ താരങ്ങളെ ചുമലിലേറ്റി ആഘോഷം തുടങ്ങി

ഈ സ്നേഹത്തിന് ക്യാപ്റ്റനും കോച്ചും കേരളത്തിലെ ഫുട്ബോള്‍ ആരാധകരോട് നന്ദി പറഞ്ഞു..ആരാധകർക്കൊേപ്പം ആഹ്ലാദം പങ്കിട്ട് രാത്രി ഏറെ വൈകിയാണ് താരങ്ങള്‍ മടങ്ങിയത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...