56 പന്തിൽ സെഞ്ചുറി കടന്നു; നാലോവറിൽ എട്ട് വിക്കറ്റ്; അമ്പരപ്പിച്ച് കൃഷ്ണപ്പ

krishnappa-24
SHARE

കർണാടക പ്രീമിയർ ലീഗിൽ ഓൾറൗണ്ട് പ്രകടനവുമായി അമ്പരപ്പിച്ച് കൃഷ്ണപ്പ. 56 പന്തിൽ 134 റൺസ് നേടിയ കൃഷ്ണപ്പ പന്തുകൊണ്ടും എതിരാളികളെ തകർത്തു. നാല് ഓവറിൽ എട്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. ബെല്ലാരി ടസ്കേഴ്സും ഷിമോഗ ലയൺസും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു കൃഷ്ണപ്പയുടെ തകർപ്പൻ പ്രകടനം. 

ആദ്യം ബാറ്റു ചെയ്ത ബെല്ലാരി ടസ്‌കേഴ്‌സിനായി 56 പന്തില്‍ 13 സിക്‌സും ഏഴു ഫോറുമടക്കം 134 റണ്‍സ് കൃഷ്ണപ്പ അടിച്ചുകൂട്ടി. ഇതോടെ 17 ഓവറില്‍ ബെല്ലാരി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി. മഴ മൂലം മത്സരം 17 ഓവറായി ചുരുക്കി. 

പിന്നീട് ഷിമോഗ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ പന്തു കൊണ്ടായിരുന്നു കൃഷ്ണപ്പയുടെ മാജിക്. ആകെ എറിഞ്ഞ നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് എട്ടു വിക്കറ്റ്. ഷിമോഗയെ 133 റണ്‍സിന് പുറത്താക്കി ബെല്ലാരി വിജയമാഘോഷിച്ചു. 

ട്വന്റി-20 ക്രിക്കറ്റില്‍ എട്ടു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന ചരിത്രനേട്ടവും കൃഷ്ണപ്പ സ്വന്തം പേരിനൊപ്പം ചേര്‍ത്തു. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ് കൃഷ്ണപ്പ. 

MORE IN SPORTS
SHOW MORE
Loading...
Loading...