അജയ്യരാകാൻ കോലിപ്പട; വിൻഡീസുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം

teamindia-20
SHARE

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം . ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യയുടെ ആദ്യമല്‍സരമാണ് . 17 വര്‍ഷമായി ഇന്ത്യയെ ടെസ്റ്റില്‍ തോല്‍പ്പിക്കാന്‍ വിന്‍ഡീസിനായിട്ടില്ല . ഒരു സെഞ്ചുറിയും ഒരു ജയവും അകലെ   രണ്ട് റെക്കോര്‍ഡുകളാണ് ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് . 

ഏകദിന ട്വന്റി  ട്വന്റി പരമ്പര വിജയങ്ങള്‍ക്ക് ശേഷം കരീബിയന്‍ ദ്വീപില്‍ നിന്ന് സമ്പൂര്‍ണവിജയവുമായി മടങ്ങാന്‍ ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങുന്നു .   ശിഖര്‍ ധവാനൊപ്പം മായങ്ക് അഗര്‍വാള്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തേക്കും . മൂന്നും നാലും സ്ഥാനങ്ങളില്‍ ഇന്ത്യയുടെ വിശ്വസ്തരായ ചേതേശ്വര്‍ പൂജാരയും വിരാട് കോലിയും . പ്ലെയിങ് ഇലവനില്‍ ഇടംകണ്ടെത്താനുള്ള പോരാട്ടം രോഹിത് ശര്‍മയും അജന്‍ക്യ രഹാനയും ഹനുമ വിഹാരിയും തമ്മിലാണ് . രണ്ടുവര്‍ഷമായി ടെസ്റ്റില്‍ ഒരു സെഞ്ചുറിപോലും നേടാന്‍ രഹാനയ്ക്കായിട്ടില്ല. എന്നാല്‍ സന്നാഹമല്‍സരത്തില്‍ രഹാനയും വിഹാരിയും അര്‍ധസെഞ്ചുറി നേടിയിരുന്നു.

 വൃദ്ധിമാന്‍ സാഹ ടീമിലുണ്ടെങ്കിലും ഋഷഭ് പന്ത് തന്നെയാകും വിക്കറ്റ് കീപ്പര്‍ . പിച്ചില്‍ ബുംറ , ഇഷാന്ത് ശര്‍മ , ഷമി എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു . ടീമിലെ ഏക സ്പിന്നറുടെ സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നത് അശ്വിനും ജഡേജയും കുല്‍ദീപും

രണ്ട് റെക്കോര്‍ഡുകളാണ് ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് .ഒരു സെഞ്ചുറി നേടിയാല്‍  ഏറ്റവുമധികം സെഞ്ചുറി നേടിയ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ റിങ്കി പോണ്ടിങ്ങിനൊപ്പം രണ്ടാം സ്ഥാനം, മല്‍സരം ജയിച്ചാല്‍  ഇന്ത്യയ്ക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയം സമ്മാനിച്ച ക്യാപ്റ്റന്‍മാരില്‍ ധോണിക്കൊപ്പമുള്ള ഒന്നാം സ്ഥാനം . ആറടി ആറിഞ്ച് ഉയരവും 140 കിലോ ഭാരവുമുള്ള ഓള്‍റൗണ്ടര്‍ റകിം കോണ്‍വാള്‍ വിന്‍ഡീസിനായി അരങ്ങേറ്റം കുറിച്ചേക്കും . ഷാനോണ്‍ ഗബ്രിയല്‍ , കെമര്‍ റോച്ച് , കീമോ പോള്‍ ക്യാപ്റ്റന്‍ േജസന്‍ ഹോള്‍ഡര്‍ എന്നിവരാണ് വിന്‍ഡീസ് ടീമിലെ പേസര്‍മാര്‍ .

MORE IN SPORTS
SHOW MORE
Loading...
Loading...