ലൈംഗികപീഡനപരാതി ഒത്തുതീര്‍ക്കാൻ റൊണാൾഡോ കോടികൾ നല്‍കി; സമ്മതിച്ച് അഭിഭാഷകർ

ronaldo-21-08
SHARE

ലൈംഗികപീഡനപരാതി ഒത്തുതീർപ്പാക്കാൻ പണം നൽകിയെന്ന് സമ്മതിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭിഭാഷകര്‍. ആരോപണം പുറത്തുപറയാതിരിക്കാൻ 3,75000 ഡോളർ പരാതിക്കാരിയായ കാതറിൻ മയോർഗക്ക് നൽകിയെന്നാണ് അഭിഭാഷകസംഘം കോടതിയിൽ അറിയിച്ചത്. 

2009ൽ ലാസ് വേഗാസിലെ ഹോട്ടലിൽ വെച്ച് റൊണാൾഡോ പീഡിപ്പിച്ചെന്നാണ് മയോർഗയുടെ പരാതി. ഇത് പുറത്തുപറയാതിരിക്കാൻ റൊണാൾഡോ പണം നൽകിയെന്നും കരാറുണ്ടാക്കിയെന്നും യുവതി ആരോപിച്ചിരുന്നു. എന്നാൽ പീഡനാരോപണം റൊണാൾഡോ നിഷേധിച്ചിരുന്നു. 

2018ലാണ് മയോർഗ റൊണാൾഡോക്കെതിരെ പരസ്യമായി രംഗത്തുവന്നത്. അപ്പോഴത്തെ മാനസികനിലയെ ചൂഷണം ചെയ്ത് ബലമായി ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നും അതിനാൽ കരാർ  റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം മയോർഗ കോടതിയെ സമീപിച്ചു. എന്നാൽ പണം നൽകിയെന്ന കാര്യം റൊണാൾഡോ നിഷേധിച്ചിരുന്നു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...