കളി തീരാൻ ഒരു മിനിറ്റ്.. ബൈസിക്കിള്‍ കിക്കിൽ ബാഴ്സയെ തകർത്ത് അദൂരിസ്, ഞെട്ടൽ

aduriz-17
SHARE

സ്പാനിഷ് ലാലിഗയിൽ ഹാട്രിക് നേടാമെന്ന മോഹവുമായി കളിക്കാനിറങ്ങിയ ബാഴ്സ ഞെട്ടി. കളി തീരാൻ വെറും ഒരു മിനിറ്റ് മാത്രം ശേഷിക്കെ അത്​ലറ്റിക് ബിൽബാവോ താരം അദൂരിസ് കാലിൽ പന്ത് കൊരുത്തു. ഉഗ്രനൊരു ബൈസിക്കിൾ കിക്ക്. ദുർബലരെന്ന് മുദ്ര കുത്തപ്പെട്ട ബിൽബാവോയ്ക്ക് മിന്നും ജയം. അവസാന നിമിഷം മത്സരം കൈവിട്ടു പോകുന്നത് കണ്ട് തരിച്ച് നിൽക്കാനേ ബാഴ്സ.

പകരക്കാരനായി ഇറങ്ങിയ അദൂരിസ് നേടിയ ഗോളിന് ഇരട്ടിമധുരമാണ്. ഈ സീസണോടെ കരിയർ അവസാനിപ്പിക്കുകയാണെന്ന് അദൂരിസ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. പരിക്കിനെ തുടർന്ന് മെസി ഇറങ്ങിയില്ലെങ്കിലും ലൂയി സുവാരസും ഗ്രീസ്മാനും ബാഴ്സയ്ക്കായി കളിച്ചു. മിന്നും താരങ്ങൾ നിറഞ്ഞ മത്സരം പക്ഷേ ഇനി ഓർമ്മിക്കപ്പെടുക മുപ്പത്തിയെട്ടുകാരൻ അദൂരിസിന്റെ പേരിലാവും.

മത്സരത്തിനിടെ പരിക്കേറ്റ് സുവാരസ് തിരിച്ചു കയറിയിരുന്നു. കൂടുമാറിയെത്തിയ ഗ്രീസ്മാന്റെയും ഫ്രാങ്കി ഡി ജോങിന്റെയും ബാഴ്സയ്ക്കായുള്ള അരങ്ങേറ്റം കൂടിയാണ് അപ്രതീക്ഷിത തോൽവിയിൽ മുങ്ങിപ്പോയത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...