പന്ത് എവിടെപ്പോയി?; അമ്പരന്ന് ബാറ്റ്സ്മാൻ; ചിരിപൊട്ടി ശ്രീലങ്കൻ താരങ്ങൾ; ചിത്രം

cricket-ball-srilanka
SHARE

ക്രിക്കറ്റ് ആരാധകരുടെ ഫെയ്സ്ബുക്ക് പേജുകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ചിത്രം. കുതിച്ചെത്തിയ പന്ത് ബാറ്റ്സ്മാന്റെ ഹെൽമറ്റിനുള്ളിൽ ഒളിച്ച കൗതുക ചിത്രം ഇഷ്ടത്തോടെ പങ്കുവയ്ക്കുകയാണ് ഇവർ. ശ്രീലങ്കയും ന്യൂസീലൻഡും തമ്മിൽ ഗോളിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ഇൗ സംഭവം. കിവീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 239 റൺസെന്ന നിലയിൽ നിൽക്കുന്നു.

ക്രീസിൽ വാലറ്റക്കാരൻ ട്രെന്റ് ബോൾട്ട്. ശ്രീലങ്കൻ സ്പിന്നർ ലസിത് എംബുൽദേനിയ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് സ്വീപ് ചെയ്യാനുള്ള ബോൾട്ടിന്റെ ശ്രമത്തിനിടെയാണ് പന്ത് കാണാതായത്. പിന്നീട് പന്തു കണ്ടെത്തി ബാറ്റ്സ്മാന്റെ ഹെൽമറ്റിനുള്ളിൽ.

എംബുൽദേനിയയുടെ പന്ത് ബോൾട്ടിന്റെ ബാറ്റിലുരസി ഹെൽമറ്റിനു മുന്നിലുള്ള ഗ്രില്ലിൽ തറയ്ക്കുകയായിരുന്നു. കമ്പികൾക്കിടയിൽ തറച്ചുകയറിയ പന്ത് അവിടെത്തന്നെയിരുന്നു. പന്തെവിടെപ്പോയെന്ന് അറിയാതെ ബോൾട്ട് അന്ധാളിച്ചു നിൽക്കുമ്പോൾ, പന്തിന്റെ ഇരിപ്പുകണ്ട് ചിരിപൊട്ടിയ അവസ്ഥയിലായിരുന്നു ശ്രീലങ്കൻ താരങ്ങൾ.

വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്‌വല്ലയുടെ നേതൃത്വത്തിൽ ബോൾട്ടിനു ചുറ്റും ഓടിക്കൂടിയ ശ്രീലങ്കൻ താരങ്ങൾ പന്തെടുത്തുമാറ്റി. പിന്നീട് ബോൾട്ടിന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കിയാണ് മൽസരം പുനഃരാരംഭിച്ചത്. എന്തായാലും ബോൾട്ടിന്റെ ഹെൽമറ്റിൽ പന്തു കുരുങ്ങിയതിന്റെ ചിത്രം ഐസിസി ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. ‘കോട്ട് ആൻഡ് ബോൾട്ട്’ എന്ന കുറിപ്പോടെയാണ് ഐസിസി ചിത്രം ട്വീറ്റ് ചെയ്തത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...