ബൗണ്ടറി ലൈനിനരികിൽ വില്യംസന് ആരാധകരുടെ ഹാപ്പി ബർത്ത്ഡേ; വിഡിയോ

williamson-birth-day
SHARE

ക്രിക്കറ്റിലെ മാന്യതയുടെ മുഖമായ, ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന് ശ്രീലങ്കൻ ആരാധകരുടെ സ്നേഹം പൊതിഞ്ഞ പിറന്നാൾ സമ്മാനം. ശ്രീലങ്ക ക്രിക്കറ്റ് പ്രസിഡന്റ്സ് ഇലവനുമായുള്ള ന്യൂസീലൻഡിന്റെ സന്നാഹ മത്സരത്തിനിടെയാണ് ക്യാപ്റ്റന്റെ 29–ാം പിറന്നാൾ ലങ്കൻ ആരാധകർ ആഘോഷമാക്കിയത്.

ആരാധകരുടെ ആവശ്യം സ്നേഹപൂർവം സ്വീകരിച്ച വില്യംസൻ, മത്സരത്തിന്റെ ഇടവേളയിൽ ബൗണ്ടറി ലൈനിലെത്തി പിറന്നാൾ കേക്ക് മുറിച്ചു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ പര്യടനത്തിലാണു ന്യൂസീലൻഡ്. 2 മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് 14നു തുടങ്ങും.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...