പ്രതിഫലമേറിയ വനിതാ കായികതാരങ്ങളുടെ പട്ടികയിൽ പി വി സിന്ധു വീണ്ടും; ഒന്നാമത് സെറീന

sindhu07
SHARE

ലോകത്ത് ഏറ്റവും അധികം പ്രതിഫലം പറ്റുന്ന വനിതാ കായികതാരങ്ങളുടെ പട്ടികയിൽ പിവി സിന്ധു വീണ്ടും ഇടം പിടിച്ചു. ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികയിൽ പതിമൂന്നാം സ്ഥാനക്കാരിയാണ് സിന്ധു. മാസികയുടെ കണക്കനുസരിച്ച് 38 കോടിയിലേറെ രൂപയാണ് താരത്തിന്റെ വാർഷിക വരുമാനം. വേൾഡ് ടൂർ ഫൈനൽസിലെ കിരീട നേട്ടമാണ് ഈ വർഷം സിന്ധുവിനെ തുണച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയും സിന്ധുവാണ്. കഴിഞ്ഞ വർഷം പട്ടികയിൽ ഏഴാം സ്ഥാനത്തായിരുന്നു താരം.

ടെന്നീസ് ഇതിഹാസം സെറീന വില്യംസാണ് പട്ടികയിൽ ഒന്നാമത്. 200 കോടിയോളം രൂപയാണ് അവരുടെ കഴിഞ്ഞ വർഷത്തെ സമ്പാദ്യം. സെറീനയെ അട്ടിമറിച്ച് യുഎസ് ഓപ്പൺ നേടിയ നവോമി ഒസാക്കയാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് ആഞ്ചലിക് കെർബറും ഇടം പിടിച്ചിട്ടുണ്ട്. 

വിവിധ ടൂർണമെന്റുകളിൽ നിന്നുള്ള പ്രൈസ് മണി, ശമ്പളം, ബോണസ് തുടങ്ങിയവയാണ് പട്ടിക തയ്യാറാക്കുന്നതിനായി പരിഗണിച്ചത്.

MORE IN SPORTS
SHOW MORE
Loading...
Loading...