ഉറക്കമുണര്‍ന്നിരുന്നത് വേദനയോടെ; കഠിനദിവസങ്ങളെക്കുറിച്ച് കോലി

virat-kohli-practice
SHARE

ലോകകപ്പിലെ തോല്‍വിക്കു ശേഷമുള്ള ദിവസങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഓരോ ദിവസവും ഉറക്കമുണർന്നിരുന്നത് ഏറെ മോശമായ മാനസികാവസ്ഥയിലായിരുന്നു. എന്തെങ്കിലും ചെയ്ത് അതിൽ നിന്നും പുറത്തുകടക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. പ്രൊഫഷണലുകളായതുകൊണ്ട് അതില്‍ നിന്നും പുറത്തുവന്നേ മതിയാകുമായിരുന്നുള്ളൂ എന്നും കോലി പറഞ്ഞു. 

മൽസരത്തിൽ എന്താണ് സംഭവിച്ചതെന്ന് പതിയെ ഉൾക്കൊണ്ടു. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി–ട്വന്റി മൽസരത്തിനു മുൻപ് ഞങ്ങൾ കുറച്ചുനേരം പരിശീലനം ചെയ്തിരുന്നു. അന്ന് എല്ലാവരും ആവേശത്തിലായിരുന്നു. കഴിവതും വേഗത്തിൽ കളിയിലേക്ക് മടങ്ങിവരികയാണ് ഒരു ടീമെന്ന നിലയിൽ ചെയ്യാനാവുകയെന്നും കോലി പറഞ്ഞു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...