ഹിറ്റ്മാൻ എവിടെയെന്ന് ആരാധകർ; കോലിയെ വെട്ടിലാക്കി ‘സ്ക്വാഡ്’ ചിത്രം: വിവാദം

suad-1
SHARE

വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ട്വന്റി 20മല്‍സരത്തിന് തയാറെടുക്കുന്നതിനിടെയാണ് ക്യാപ്റ്റന്റെ ചിത്രം വിവാദത്തിലായത്. രോഹിത് ശര്‍മയുമായി ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയെത്തിയ ചിത്രം രോഹിത് ആരാധകരെ ചൊടിപ്പിച്ചു.

‘സ്ക്വാഡ്’


രവീന്ദ്ര ജഡേജ, ഖലീല്‍ അഹമ്മദ്, ക്രുനാല്‍ പാണ്ഡ്യ, കെ.എല്‍.രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനുതാഴെ ‘സ്ക്വാഡ്’ എന്ന ക്യാപ്ഷന്‍ ചേര്‍ത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. രോഹിത് ശര്‍മ എവിടെ, ഹിറ്റ്മാന്‍ എവിടെ, രോഹിത് എവിടെയായിരുന്നു, എന്താണ് രോഹിതിനെ കൂടെക്കൂട്ടാത്തത് എന്നിങ്ങനെ പോകുന്നു ആരാധകരുടെ അഭിപ്രായങ്ങള്‍. വിന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുമ്പ് രോഹിത് ശര്‍മയുമായി അഭിപ്രായ ഭിന്നതയുണ്ടോ എന്നചോദ്യത്തിന് അങ്ങനെ ഒന്നില്ലെന്നും,എല്ലാം സൃഷ്ടി എന്നുമായിരുന്നു കോലിയുടെ മറുപടി.

രോഹിതിനും പറയാനുണ്ട്

വിന്‍ഡീസിലേക്ക് പുറപ്പെടും മുമ്പ് രോഹിത് ശര്‍മയും ഒരു ചിത്രം പങ്കുവച്ചിരുന്നു. അതില്‍ ഇങ്ങനെ കുറിച്ചു. ഞാന്‍ കളിക്കാനിറങ്ങുന്നത് ടീമിനുവേണ്ടി മാത്രമല്ല, രാജ്യത്തിനുവേണ്ടികൂടിയാണെന്ന്. വിന്‍ഡീസിലെത്തിയശേഷം രോഹിത് ശര്‍മയ്ക്കൊപ്പം ഭുവനേശ്വര്‍,ശിഖര്‍ ധവാന്‍ എന്നിവര്‍ നില്‍ക്കുന്ന ചിത്രം ഋഷഭ് പന്ത് പങ്കുവച്ചിരുന്നു.
ലോകകപ്പിനിടെ വളര്‍ന്ന് വലുതായ ക്യാപ്റ്റന്‍–വൈസ്ക്യാപ്റ്റന്‍ പോര് വിന്‍ഡീസ് പര്യടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...