‘കളി പഠിച്ചുവരുന്നതേയുള്ളൂ അതാ’; ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച ബൗളിങ്; വിഡിയോ

viral-cricket-video
SHARE

ഇതിലും നന്നായി കണ്ടം ക്രിക്കറ്റ് മാച്ചിൽ ഞങ്ങളുടെ പിള്ളേര് ബൗൾ ചെയ്യുമല്ലോ..ട്രോളായും പരിസാഹമായും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് ഇൗ വിഡിയോ. ക്രിക്കറ്റ് പ്രേമിയുടെ ചങ്ക് തകരുന്ന തരത്തിലാണ് ഇൗ മൽസരം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ വേണ്ടി ആരംഭിച്ച ടൂര്‍ണമെന്‍റിലെ മൽസരത്തിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ക്ലബുകളാണ് ഇൗ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇതിൽ റൊമാനിയക്കാരന്‍ പവേല്‍ ഫ്‌ളോറിന് എന്ന താരത്തിന്റെ ബൗളിങ്ങാണ് വൈറലാകുന്നത്. ആദ്യമായി ബോൾ ചെയ്യാൻ പോകുന്ന ഒരാളെ പോലെയാണ് ഇയാൾ മൽസരത്തിൽ പങ്കെടുത്തത്. റൊമാനിയന്‍ ക്ലബായ ക്ലുയ് ക്രിക്കറ്റ് ക്ലബിനെയാണ് ഫ്‌ളോറിന്‍ പ്രതിനിധീകരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഡ്രക്‌സ് ക്രിക്കറ്റ് ക്ലബിനെതിരായ മത്സരത്തിലായിരുന്നു ഫ്‌ളോറിന്റെ അമ്പരപ്പിക്കുന്ന ബൗളിങ്. വിഡിയോ കാണാം. 

MORE IN SPORTS
SHOW MORE
Loading...
Loading...