എണ്ണാന്‍ ബൗണ്ടറികളില്ലായിരുന്നു; വേൾഡ് കപ്പിനെ ട്രോളി ന്യൂസീലന്‍ഡ് റഗ്ബി ടീം

twitter-troll
SHARE

ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടെങ്കിലും ന്യൂസീലന്‍ഡുകാര്‍ ഒന്നും മറന്നിട്ടില്ല. ബൗണ്ടറികളുടെ കണക്കില്‍ ഇംഗ്ലണ്ടിനെ  ലോകചാംപ്യന്‍മാരായി നിശ്ചയിച്ച ഐസിസിയുടെ  തീരുമാനത്തെ  പരിഹസിക്കാന്‍ കിട്ടിയ അവസരം ഇത്തവണ മുതലാക്കിയത് ന്യൂസീലന്‍ഡിന്റെ റഗ്ബി ടീമാണ്.

ദി റഗ്ബി ചാംപ്യന്‍ഷിപ്പില്‍ ന്യൂസീലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന തീപ്പൊരി പോരാട്ടം അവസാനിച്ചത് സമനിലയില്‍ . എണ്‍പത് മിനിറ്റിനൊടുവില്‍  ഇരുടീമിനും നേടാനായത് 16 പോയിന്റ് .  ഉടനെത്തി ന്യൂസീലന്‍ഡ് റഗ്ബി ടീമിന്റെ ട്വീറ്റ് . എണ്ണാന്‍ ബൗണ്ടറികളില്ലായിരുന്നു . അതുകൊണ്ട് ഈ ഐതിഹാസിക പോരാട്ടം സമനിലയില്‍ അവസാനിച്ചിരിക്കുന്നു . വെല്ലിങ്ടണിലെ  റഗ്ബി ചാംപ്യന്‍ഷിപ്പിനെക്കുറിച്ചായിരുന്നു ട്വീറ്റെങ്കിലും കൊണ്ടത് രാജ്യാന്തര ക്രിക്കറ്റ് സമിതിക്കാണ്. ആരാധകരും വിട്ടില്ല .  അംപയറുടെ തെറ്റായതീരുമാനം നിറംകെടുത്താത്ത നല്ല മല്‍സരം എന്നൊരാളുടെ കമന്റ് . റഗ്ബിയില്‍ നിലവിലെ ലോകചാംപ്യന്‍മാരാണ് ന്യൂസീലന്‍ഡ് .

രാജ്യാന്തര കയാക്കിങ് ചാംപ്യന്‍ഷിപ്പിന്‍റെ ഏഴാം സീസണ് കൊടിയിറങ്ങുമ്പോള്‍ ഇത്തവണയും സംസ്ഥാന കയാക്കിങ് താരങ്ങള്‍ക്ക് അധികൃതരുടെ കടുത്ത അവഗണന. വാഗ്ദാനം ചെയ്തതൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് താരങ്ങളുടെ പരാതി. കയാക്കിങ് അസോസിയേഷന്‍ നിലവില്‍ ഇല്ലാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...