പുറംവേദന, മോശം പ്രകടനം; അമ്പയറുടെ തീരുമാനത്തിന് മുമ്പ് ഗ്രൗണ്ട് വിട്ട് യുവി; വിഡിയോ

yuvraj-sing
SHARE

വിരമിക്കലിനു ശേഷം ഭാഗ്യംതേടി കാനഡയില്‍ പോയ യുവരാജിന് അവിടേയും നിരാശമാത്രം ബാക്കി. കാനഡയിലെ ഗ്ലോബല്‍ ട്വന്റി-20 ക്രിക്കറ്റിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ തിരിച്ചടിയേറ്റ് താരം. ടൊറന്റോ നാഷനല്‍സിന് വേണ്ടി കളിക്കാനിറങ്ങിയ യുവരാജ് ബാറ്റിങ്ങില്‍ പരാജയമായിരുന്നു. മാത്രമല്ല പുറംവേദന സഹിക്കാനാകാതെ ഗ്രൗണ്ടിലിരിക്കുകയും ചെയ്തു. 

ആദ്യം ബാറ്റ് ചെയ്ത ടൊറന്റോയ്ക്കായി നാലാമനായായിരുന്നു യുവരാജ് ക്രീസിലെത്തിയത്. എന്നാല്‍, ബൗണ്ടറി കണ്ടെത്തുന്നതില്‍ ഇടംകൈ ബാറ്റ്സ്മാന്‍ പരാജയപ്പെട്ടു. ഇതിനിടയില്‍ പുറംവേദന സഹിക്കാനാകാതെ താരം ഗ്രൗണ്ടിലിരുന്നു. ഇതോടെ മത്സരം അല്‍പസമയം തടസ്സപ്പെടുകയും ചെയ്തു. 

27 പന്തില്‍ 14 റണ്‍സെടുത്ത യുവരാജിന് ഒടുവില്‍ ക്ഷമ നശിച്ചു. റിസ്വാന്‍ ചീമയെറിഞ്ഞ 17-ാം ഓവറിന്റെ രണ്ടാം പന്ത് യുവരാജിന്റെ ബാറ്റില്‍ തട്ടി കീപ്പറുടെ അടുത്തേക്ക് പോയി. സ്റ്റമ്പിന് തൊട്ടരികില്‍ നിന്ന കീപ്പര്‍ തോബിയസ് വിസീക്ക് പിടിക്കാനായില്ല. ഇതോടെ പന്ത് കാലില്‍ തട്ടി സ്റ്റമ്പിലേക്ക് പോയി. പന്ത് സ്റ്റമ്പില്‍ തട്ടുമ്പോള്‍ യുവി ക്രീസിലുണ്ടായിരുന്നു. എന്നാല്‍, മൂന്നാം അമ്പയറുടെ തീരുമാനം കാത്തിരിക്കാതെ യുവരാജ് നടന്നു. മത്സരത്തില്‍ ക്രിസ് ഗെയ്ല്‍ നയിച്ച വാന്‍കൂവര്‍ നൈറ്റ്സ് യുവരാജിന്റെ ടീമിനെ എട്ട് വിക്കറ്റിന് തോല്‍പ്പിക്കുകയും ചെയ്തു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...