ലങ്കക്കാരുടെ മാലി ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു; ഉജ്വലയാത്ര; വിഡിയോ

malinga-last-match
SHARE

അവസാന ഓവറില്‍ അവസാന വിക്കറ്റും വീഴ്ത്തി ലസിത് മലിംഗ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു . വിടവാങ്ങല്‍ മല്‍സരത്തില്‍ മലിംഗയുടെ മികവില്‍,, ശ്രീലങ്ക ബംഗ്ലദേശിനെ 91 റണ്‍സിന് തകര്‍ത്തു . 38 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയാണ് മലിംഗ കരിയറിനോട് വിടപറഞ്ഞത് . മൂന്നുമല്‍സരങ്ങളുടെ പരമ്പരയില്‍ ലങ്ക മുന്നിലെത്തി .

ഒന്നരപതിറ്റാണ്ടിലേറെ പെര്‍ഫെക്റ്റ് യോര്‍ക്കറുകള്‍ തീര്‍ത്ത കരിയറിന് കൊളംബോയില്‍ ശുഭാന്ത്യം . അവസാന ഓവറില്‍ അവസാന ബംഗ്ലാ വിക്കറ്റും പിഴുത് ടീമിന് ജയമൊരുക്കി ലങ്കക്കാരുെട മാലി ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു .രണ്ടു മെയ്ഡനുകളടക്കം 38 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റുകള്‍ മലിംഗ വീഴ്ത്തി . അഞ്ചോവര്‍ നീണ്ട ആദ്യ സ്പെല്ലില്‍ ആദ്യ ഓവറില്‍ തന്നെ ഇനിയും കണ്ട് കൊതീരാത്ത ആ യോര്‍ക്കറില്‍ ബംഗ്ല ക്യാപ്റ്റന്‍ തമിം ഇക്ബാല്‍ നിലംതൊട്ടു 

പിന്നാലെ സൗമ്യ സര്‍ക്കാര്‍ വീണതോടെ ബംഗ്ലാദേശ് തലകുനിച്ചു .338 വിക്കറ്റുകള്‍  നേടിയ അനില്‍ കുംബ്ലെയും വിക്കറ്റ് നേട്ടത്തില്‍ പിന്നിലാക്കി മലിഗയുടെ  മടക്കം . ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക കുസാല്‍ പെരേരയുടെ സെഞ്ചുറി മികവില്‍ നേടിയത് 314 റണ്‍സ് . മലിംഗയ്ക്കൊപ്പം മൂന്നുവിക്കറ്റ് വീഴ്ത്തി നുവാന്‍ പ്രദീപും തിളങ്ങിയതോടെ ബംഗ്ലദേശ് 223 റണ്‍സിന് പുറത്തായി . ശ്രീലങ്കയ്ക്ക് ആദ്യ ട്വന്റി ട്വന്റി ലോകകിരീടം നേടിത്തന്ന ക്യാപ്റ്റന് മാലി എന്ന് ആര്‍ത്തുവിളിച്ച് ലങ്ക വിടനല്‍കി 

ഏകദിനത്തില്‍ 3 ഹാട്രിക്കുകള്‍ , ലോകകപ്പില്‍ രണ്ടെണ്ണം , രാജ്യാന്തര ക്രിക്കറ്റില്‍ തുടരെ നാലുപന്തുകളില്‍ വിക്കറ്റെടുത്ത ഒരേയൊരാള്‍ . ആ ബോളിങ്ങ് ആക്ഷന്‍ പോലെ അപൂര്‍വതകള്‍ ബാക്കിയാക്കിയാണ് സെപരമധു ലെസിത് മലിംഗ കളിയവസാനിപ്പിക്കുന്നത് .

MORE IN SPORTS
SHOW MORE
Loading...
Loading...