ചുരുളൻ മുടി നീട്ടി വാൽഡെറാമ; ഹൃദയം തകർന്ന് ആരാധകർ!

valderrma26
SHARE

കൊളംബിയന്‍ ഫുട്ബോള്‍ ഇതിഹാസം കാര്‍ലോസ് വാല്‍ഡെറാമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രം ആരാധകരുടെ ഹ‍ൃദയം തകര്‍ത്തു. പ്രശസ്തമായ വാര്‍ഡെറാമയുടെ ചുരുളന്‍ മുടിക്കാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. ചുരുണ്ടുകിടക്കുന്ന ആ സ്വര്‍ണതലമുടി കൊളംബിയക്കാരന്‍ വാല്‍ഡെറാമയ്ക്കൊപ്പം ആരാധകരുടെ ഹൃദയത്തില്‍ പതിഞ്ഞതാണ് ഈ രൂപം . 

ഫുട്ബോളിനോട് വിടപറഞ്ഞിട്ടും വാല്‍ഡെറാമ ഹെയര്‍സ്റ്റൈല്‍ മാറ്റിയില്ല. ഒടുക്കം 57ാം വയസില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രം ആരാധകരെ ഞെട്ടിച്ചു . ചുരുണ്ട മുടി വാല്‍ഡെറാമ സ്ട്രൈറ്റന്‍ ചെയ്തിരിക്കുന്നു . ഇപ്പോള്‍ തോളൊപ്പം കിടക്കുന്ന ആ സ്വര്‍ണമുടി . ആരാധകര്‍ റോക്ക് സ്റ്റാര്‍ കുര്‍ട് കോബിനുമായും ലയണ്‍ കിങ്ങിലെ മുഫാസുയമായും വാല്‍ഡെറാമയെ താരതമ്യം െചയ്തു . വിഗ് വച്ചൊരു പരീക്ഷണം നടത്തിയതാണെന്ന് തുടര്‍ന്നുവന്ന പോസ്റ്റുകളിലൂടെയാണ് ആരാധകര്‍ക്ക് മനസിലായത് . 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...