അവർക്കിരുവർക്കും ഒരു കൈ മാത്രം; ആ മൈതാനത്തവർ കൈനീട്ടി; അപൂർവനിമിഷം

boy
SHARE

ഒരു വയയുകാരൻ ജോസഫ് ടിഡിന് ഒരു കൈ‍ ഇല്ല. ഒർലാൻഡോ പ്രൈഡ് വനിതാ ഫുഡ്ബോൾ താരം കാഴ്സണ്‍ പിക്കറ്റിനും ഉള്ളത് ഒരു കൈ മാത്രം. ഇതു മാത്രമല്ല ഇരുവരും തമ്മിൽ പൊതുവായുള്ളത്. രണ്ട് പേരും അമേരിക്കക്കാർ, രണ്ട് പേർക്കും ഫുഡ്ബോൾ ഏറെയിഷ്ടം. 

കൈമുട്ടു മാത്രം വരെയുള്ള കൈകൾ ചേർത്തുമുട്ടിച്ച് ഇവർ ആഘോഷിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ഫു‍ഡ്ബോൾ മത്സരത്തിനിടെ ജോസഫും കുടുംബവും ആര്‍ത്തുവിളിക്കുന്നത് കണ്ട് പിക്കറ്റ് ഇവർക്കരികിലേക്ക് ഓടിയെത്തുകയായിരുന്നു.  

പിക്കറ്റ് ഇടുകൈ നീട്ടിയപ്പോൾ ജോസഫും അവന്റെ ഇടതുവശത്തെ പാതി കൈ ചേര്‍ത്തുപിടിച്ചു. വീട്ടിലെത്തുന്നതു വരെ മകൻ കൈയിൽ നോക്കി ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ജോസഫിന്റെ പിതാവ് പറയുന്നു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...