ഇന്‍സുലിന്‍ ബാഗ്; വിമാനത്താവളത്തില്‍ അപമാനിക്കപ്പെട്ടെന്ന് അക്രം

wasim-akram-insulin
SHARE

പ്രമേഹബാധിതര്‍ക്കുള്ള ഇന്‍സുലിന്‍ ബാഗിനെച്ചൊല്ലി മുന്‍ പാക്കിസ്ഥാന്‍ പേസ് ബൗളര്‍ വസിം അക്രമിന് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ കടുത്ത പരിശോധന. അക്രം തന്നെയാണ് താന്‍ അപമാനിതനായതായി പോകുംവിധമുള്ള പരിശോധനയുടെ കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ‘വളരെ നിരാശാജനകമായ അനുഭവം. ലോകത്ത് എല്ലായിടത്തും ഞാന്‍ എന്റെ ഇന്‍സുലിന്‍ ബാഗ് കൊണ്ടുപോകാറുണ്ട്. എവിടേയും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല’. തന്റെ ഇന്‍സുലിന്‍ ബാഗ് മറ്റൊരു പ്ളാസ്റ്റിക് ബാഗിലേക്ക് മാറ്റേണ്ടി വന്നതായും അക്രം കുറിച്ചു. കളിക്കുന്ന കാലം മുതല്‍ക്കേ പ്രമേഹബാധിതനാണ് അക്രം. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...