ഇതാ കാസർഗോഡൻ മെസി; തേടിയെത്തുന്നത് ലോകോത്തരതാരങ്ങള്‍; വിഡിയോ

Mehroof-Parappa
SHARE

ഇവനെ ഇപ്പോൾ തന്നെ ടീമിലെടുക്കണമെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻതാരം ഇയാന്‍ ഹ്യൂം ഈ മിടുക്കന്റെ പ്രകടനം കണ്ടയുടൻ ആവശ്യപ്പെട്ടത്. മൂന്നു കളിക്കരെ മറികടന്ന ചെളിനിറഞ്ഞ മണ്ണിൽ ഗോൾ നേടാൻ സഹായിക്കുന്ന കാസർഗോഡൻ മിടുക്കനെ തേടി ഇയാൻ ഹ്യൂം മാത്രമല്ല, ഡച്ച് ഫുട്ബോള്‍ താരം ഹാൻസ് മുൾ‌ഡറുമെത്തി. 

കേരള ബ്ലാസ്റ്റേഴ്സ് ആരാധരുടെ പേജിൽ വിഡിയോ ഷെയർ ചെയ്തതോടെ ഈ കൊച്ചുമിടുക്കൻ വൈറലായി. കുട്ടിയുമായി ബന്ധപ്പെടുന്നതിനുള്ള വഴികൾ അന്വേഷിക്കുകയാണ് ഹാൻസ് മുൾഡർ. 

മെഹ്റൂഫ് എന്നാണ് ഈ കൊച്ചുമിടുക്കന്റെ പേര്. കൂട്ടുകാരോടൊപ്പം മഴയത്തു കളിക്കാനിറങ്ങിയതായിരുന്നു മെഹ്റൂഫ്. പ്രതിരോധത്തില്‍ തന്നെക്കാള്‍ ഉയരമുള്ള മൂന്ന് താരങ്ങളെ അനായാസം മറികടന്നാണു മെഹറൂഫ് പന്തുമായി മുന്നേറുന്നത്. എതിരാളികളുടെ ഗോൾ പോസ്റ്റിന് മൂലയില്‍നിന്നു സഹകളിക്കാരന് ഗോൾ നേടാൻ പാസും നൽകുന്നു. ഗോളിനു ശേഷമുള്ള ആഹ്ലാദവും കാണാം. 

സ്വാര്‍ഥതയില്ലാതെ, ഗോൾ നേടാൻ‌ പാസ് കൊടുത്ത മെഹ്റൂഫിന് അഭിനന്ദനപ്രവാഹമാണ്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...