85 ന് ഇംഗ്ലണ്ട് ഓൾ ഔട്ട്! ലോകചാമ്പ്യൻമാരെ നാണം കെടുത്തി അയർലൻഡ്

england
SHARE

ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയതിന് പിന്നാലെ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് അയർലൻഡ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഉച്ചഭക്ഷണത്തിന് മുൻപ് ഓൾഔട്ട്! കപ്പുയർത്തിയ അതേ ലോർഡ്സിൽ ഇംഗ്ലീഷ് പട നാണംകെട്ടു. ജോ റൂട്ടാണ് ടീമിനെ നയിക്കുന്നത്. കന്നിക്കിരീടം നേടിക്കൊടുത്ത മോർഗൻ ടീമിൽ ഇല്ല.

ലോകകപ്പ് നേടിയ ടീമിലെ അഞ്ച് താരങ്ങളാണ് ടെസ്റ്റ് ടീമിൽ ഉണ്ടായിരുന്നത്. ബെയർസ്റ്റോയും മൊയീൻ അലിയും ക്രിസ് വോക്സും സംപൂജ്യരായി മടങ്ങി. രണ്ടക്കം പോലും കടക്കാൻ പലർക്കുമായില്ല. ഔട്ട്, ഔട്ട്, ഔട്ട് വിളിച്ച് അംപയർ കുഴഞ്ഞു. 13 റൺസിന് അഞ്ച് വിക്കറ്റ് പിഴുത മുത്താർഗാണ് ഇംഗ്ലണ്ടിനെ തകർത്തത്. ആകെ ഒൻപത് ഓവറുകളാണ് 38 കാരനായ മുത്താർഗ് എറിഞ്ഞത്.  

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...