ബാറ്റിങിൽ ഒന്നാമൻ കോലി തന്നെ; പിന്നാലെ വില്യംസൺ; ഐസിസി ടെസ്റ്റ് റാങ്കിങ് ഇങ്ങനെ

ICC-test23
SHARE

ഐസിസിയുടെ ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ നായകൻ വിരാട് കോലി. 922 പോയിന്റുകളാണ് കോലിക്കുള്ളത്. ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ തൊട്ടുപിന്നാലെ  ന്യൂസിലാൻഡ് നായകന്‍ കെയ്ൻ വില്യംസൺ (913), ചേതേശ്വർ പൂജാര(881) എന്നിവരാണ് ഉള്ളത്. 

ടീം റാങ്കിങിലും ഒന്നാമത് ഇന്ത്യയാണ്. ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവരാണ് ആദ്യ അഞ്ചിൽ.

ബൗളർമാരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് രണ്ട് പേർക്കേ സ്ഥാനം പിടിക്കാനായുള്ളൂ. ആറാം സ്ഥാനത്ത് രവീന്ദ്ര ജഡേജയും പത്താമനായി ആർ. അശ്വിനും.

ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ ഇടം നേടി. ഇന്ത്യയിൽ നിന്നുള്ള മികച്ച ഓൾറൗണ്ടറെന്നതിന് പുറമേ  അന്താരാഷ്ട്ര തലത്തിൽ മൂന്നാം സ്ഥാനവും ജഡേജ സ്വന്തമാക്കിയിട്ടുണ്ട്. വിൻഡീസ് താരം ജേസൺ ഹോൾഡറും ബംഗ്ലാതാരം ഷാക്കിബ് അൽ ഹസനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

MORE IN SPORTS
SHOW MORE
Loading...
Loading...