മൂന്ന് വർഷത്തെ കാത്തിരിപ്പ്; എല്ലിസെ പെറിയുടെ വിക്കറ്റ് നഷ്ടമായി

perry
SHARE

ലണ്ടനില്‍ നടക്കുന്ന ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ എല്ലിസെ പെറി എന്ന ഇതിഹാസ താരം കുറിച്ചത് മറ്റൊരു ചരിത്രമായിരുന്നു. 

വർഷങ്ങളുടെ കാത്തിരിപ്പിനെടുവിലാണ് ഓസ്‌ട്രേലിയന്‍ താരം എല്ലിസെ പെറി ഔട്ടാകുന്നത്.  2015 മുതൽ 2019 വരെ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ‌ 655 പന്ത് നേരിട്ട പെറി 329 റണ്‍സ് സ്വന്തമാക്കി. മൂന്നു വര്‍ഷങ്ങൾക്ക് ശേഷമാണ് പെറിയുടെ വിക്കറ്റ് നഷ്ടമാകുന്നത്.

ടെസ്റ്റിന്റെ രണ്ടാം ദിനം സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ലോറ മാര്‍ഷ് എല്ലിസെയുടെ വിക്കറ്റ് എടുക്കുകയായിരുന്നു.  281 പന്തില്‍ 116 റണ്‍സാണ് പെറി അടിച്ചെടുത്തത്. നാലാമതായിരുന്നു പെറി കളത്തിലിറങ്ങിയത്. ഇംഗ്ലീഷ് ബൗളര്‍മാരില്‍ നിന്ന് കനത്ത വെല്ലുവിളി നേരിട്ടെങ്കിലും എല്ലിസെ പതറാതെ സെഞ്ചുറിയിലെത്തി. അങ്ങനെ തൻറെ കരിയറിലെ മൂന്നാം സെഞ്ചുറിയും ഒപ്പം ചേർത്തു.

വനിതാ ടീമിലെ ഓൾ റൗണ്ടറായ പെറിയുടെ ഉജ്ജ്വലപ്രകടനങ്ങളിൽ ഒന്നായിരുന്നു ഇംഗ്ലണ്ടിനെതിരെ നടന്നത്. പതിനാറാം വയസ്സിൽ മൈതാനത്തെ രാജകുമാരിയായി അരങ്ങേറ്റം കുറിച്ച പെറി വനിതകളുടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ പങ്കെടുക്കുന്ന ഓസ്ട്രേലിയയുടെ ഏറ്റവും പ്രയം കുറഞ്ഞ താരമായിരുന്നു. ന്യൂസിലാൻറിന് എതിരെയായിരുന്നു കന്നി മത്സരം.തുടന്നുള്ള എല്ലിസെയുടെ ഒറ്റകൈ പ്രകടനം എതിർ ടീമിനെ മലർത്തിയടിച്ചു.

ഇന്ത്യയുടെ വനിതാ ലോകകപ്പ് എന്ന സ്വപ്നം തട്ടിത്തെറിപ്പിച്ചതിലും പെറിയ്ക്ക് പ്രധാന പങ്കുണ്ട്. 2015 ഓഗസ്റ്റിലാണ് ഇതിന് മുമ്പ് ഒരു ടെസ്റ്റ് മത്സരത്തില്‍ എല്ലിസെ പുറത്തായത്  പിന്നീട് 2017 നവംബറില്‍ സിഡ്‌നിയിലെ ഒരൊറ്റ മത്സരം മാത്രമാണ് എല്ലിസെ കളിച്ചത്. ആ ടെസ്റ്റില്‍ പുറത്താകാതെ 213 റണ്‍സ് നേടി.

MORE IN SPORTS
SHOW MORE
Loading...
Loading...