ധോണി ഉടനൊന്നും വിരമിക്കില്ല; അഭ്യൂഹങ്ങൾ നിർഭാഗ്യകരം; അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തൽ

dhoni-pandey
SHARE

മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കൽ അനിശ്ചിതത്വത്തിൽ തുടരുകയാണ്. ധോണി ഉടനൊന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുൺ പാണ്ഡെ. 

ലോകകപ്പ് ക്രിക്കറ്റിൽ സെമിയിലെ ടീമിന്റെ തകർച്ച മുതൽ ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട പല അഭ്യൂഹങ്ങളും പ്രചരിച്ചു തുടങ്ങിയിരുന്നു. എന്നാലിപ്പോൾ സുഹൃത്ത് പറയുന്നത് ധോണിക്ക് അത്തരം പദ്ധതികളൊന്നും മനസ്സിൽ ഇല്ലയെന്നാണ്.

'അദ്ദേഹം ഉടൻ റിട്ടയർ ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല. അദ്ദേഹത്തെ പോലെ ഒരു മികച്ച കളിക്കാരനെക്കുറിച്ച് ഇത്തരത്തിൽ നിരന്തരമായ അഭ്യൂഹങ്ങളുണ്ടാകുന്നത് നിർഭാഗ്യകരമാണ്'. പാണ്ഡെ ദേശീയ മാധ്യമത്തിനോട് പറഞ്ഞു. 

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി വരുന്ന ഞായറാഴ്ച ടീമിനെ തിരഞ്ഞെടുക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പാണ്ഡെയുടെ വെളിപ്പെടുത്തൽ. അതേസമയം ഇക്കാര്യത്തെക്കുറിച്ച് ബിസിസിഐ സിലക്ടർമാർ ധോണിയുമായി ചർച്ച ചെയ്യാനിരിക്കുകയാണ്. 

ധോണിക്കൊപ്പം വർഷങ്ങളായി പ്രവർത്തിച്ചു വരികയും ബിസിനസുകള്‍ കൈകാര്യം ചെയ്യുന്നതും പാണ്ഡെയാണ്. റിതി സ്പോർട്സ് എന്ന സ്പോർട്സ് മാനേജിങ് കമ്പനിയുടെ തലവൻ കൂടിയാണ് പാണ്ഡെ. 

MORE IN SPORTS
SHOW MORE
Loading...
Loading...