‘ബേബി സീറ്റ്’ ഇല്ല, രോഹിത്തിന്റെ കുഞ്ഞ് ഭാര്യയുടെ മടിയിൽ; വിഡിയോ

rohit-baby
SHARE

ബേബി സീറ്റ് ഇല്ലാത്ത കാറിൽ മകളെയും കൊണ്ടു സഞ്ചരിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. ഇംഗ്ലണ്ട് ലോകകപ്പിനുശേഷം മുംബൈയിൽ മടങ്ങിയെത്തിയ രോഹിത് മകൾ സമൈറയെ ഭാര്യ റിതികയുടെ മടിയിൽ ഇരുത്തി കാറോടിച്ചതാണു വിമര്‍ശനമുയർത്തിയത്. വെള്ളിയാഴ്ച രാത്രിയാണു ഭാര്യ റിതികയ്ക്കും മകൾ സമറൈയ്ക്കുമൊപ്പം രോഹിത് ശർമ മുംബൈയിൽ മടങ്ങിയെത്തിയത്.

മുംബൈയിൽനിന്ന് സ്വന്തം കാറിലാണ് രോഹിത് ഭാര്യയ്ക്കും മകൾക്കുമൊപ്പം മടങ്ങിയത്. ഇതിനിടെ രോഹിതിന്റെ വിമാനത്താവളത്തിൽനിന്നുള്ള ചിത്രങ്ങളും വിഡിയോയും വൈറലായി. ഇതിനു പിന്നാലെയാണ് കാറിൽ ബേബി സിറ്റിങ് സീറ്റ് ഇല്ലാതെ കുഞ്ഞിനെ ഭാര്യയുടെ മടിയിലിരുത്തി മടങ്ങിയെന്ന് രോഹിതിനെതിരെ വിമർശനമുയർന്നത്. ഒരു രക്ഷകർത്താവെന്ന നിലയിൽ രോഹിതിന്റെ ഉത്തരവാദിത്തമില്ലായ്മയാണ് ഇതു കാണിക്കുന്നതെന്നാണു പ്രധാന ആരോപണം.

വിഡ്ഢിയെപ്പോലെ പ്രവര്‍ത്തിക്കരുതെന്നും കുഞ്ഞിനെ പിൻ സീറ്റിൽ ഇരുത്തണമെന്നും ചിലർ താരത്തെ ഉപദേശിക്കുന്നു. കാറിന്റെ മുന്‍ഭാഗത്തെ സീറ്റിൽ കുട്ടിയെ മടിയിലിരുത്തുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും ഇന്ത്യക്കാർ ഇങ്ങനെയാണു ഡ്രൈവ് ചെയ്യാറെന്നും വരെ വിമർശനമുയർന്നു. പക്ഷേ വിമർശനങ്ങളോടു പ്രതികരിക്കാൻ രോഹിത് ഇതുവരെ തയാറായിട്ടില്ല. അഞ്ച് സെഞ്ചുറികളുൾപ്പെടെ 648 റൺസ് നേടി ലോകകപ്പിലെ ടോപ് സ്കോററാണു രോഹിത്.

MORE IN SPORTS
SHOW MORE
Loading...
Loading...