അന്ന് ധോണിയും കോലിയുമൊക്കെ ദേ, ഇങ്ങനിരിക്കും !

face-app-cricketers1
SHARE

‘ഫെയ്സ്ആപ്പ് ചാലഞ്ച്’ പരീക്ഷിക്കുന്ന തിരക്കിലാണ് കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ലോകം. തങ്ങളുടെ വയസ്സന്‍ ലുക്ക് നോക്കി മൂഡൗട്ടാകുന്നവരും പൊട്ടിച്ചിരിക്കുന്നവരും നിസഹായരായി ഇരിക്കുന്നവരും നിരവധി. 

കായിക താരങ്ങളുടെ ‘വയസ്സൻ ചിത്ര’ങ്ങളും വൈറലായിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി, മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി, ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സി തുടങ്ങിയവരുടെ ചിത്രങ്ങളാണ് ‘ഫെയ്സ്ആപ്പ് ചാലഞ്ചു’മായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായത്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രായം കൂട്ടുന്ന വിദ്യയാണ് ഫെയ്സ് ആപ്പ്. ഇപ്പോൾ നിങ്ങളുടെ പ്രായം എത്രയാണെങ്കിലും 60 വയസ്സ് പിന്നിടുമ്പോൾ സംഭവിക്കാവുന്ന രൂപമാറ്റങ്ങള്‍ മുൻകൂട്ടി പ്രവചിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രധാന ആകർഷണം.

2017ലെ ജനപ്രിയ ആപ്ലിക്കേഷനുകളിലൊന്നായിരുന്ന  ഫെയ്സ് ആപ്പ്, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് പെട്ടെന്ന് കയറിയങ്ങ് ഹിറ്റായത്. ആപ്പിന്റെ മേൻമ വർധിപ്പിക്കാൻ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെയായിരുന്നു ഇത്. കായിക താരങ്ങളും ചലച്ചിത്ര താരങ്ങളും ഉൾപ്പെടെയുള്ള സെലബ്രിറ്റികൾ ഇത് ഏറ്റെടുത്തതോടെ സമൂഹമാധ്യമങ്ങളിൽ സംഭവം തരംഗമാകുകയും ചെയ്തു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...