സച്ചിന്റെ ലോക ഇലവനിലും ധോണി ഇല്ല! നായകൻ കെയ്ൻ വില്യംസൺ, പട്ടിക ഇതാ

sachin-dhoni16
SHARE

മാസ്റ്റർ ബ്ലാസ്റ്ററുടെ ലോക ഇലവനിൽ ധോണി ഇല്ല. രോഹിത്തും കോലിയുമടക്കം അഞ്ച് പേരാണ് ഇന്ത്യയിൽ നിന്ന് മാത്രമുള്ളത്. ക്യാപ്റ്റൻ കൂളായ കെയ്ൻ വില്യംസണാണ് സച്ചിന്റെ ഇഷ്ട ടീമിനെ നയിക്കുക. 

രോഹിത്തും ജോണി ബെയർസ്റ്റോയും ഓപ്പണർമാർ. മൂന്നാം നമ്പറിൽ വില്യംസൺ. നാലാമൻ കോലി. ഓൾറൗണ്ടർമാരെന്ന് പേര് കേട്ട ഷാക്കിബ് അൽ ഹസൻ, ബെൻ സ്റ്റോക്സ്, പിന്നീട് ഹാർദിക് പാണ്ഡ്യ, ജഡേജ.  

സ്റ്റാർക്, ആർച്ചർ , ബൂംറ എന്നിവരാണ് ടീമിൽ ഇടം നേടിയ മൂന്ന് പേസർമാർ. ഐസിസി നേരത്തെ പുറത്ത് വിട്ട ലോക ഇലവനിൽ ഇന്ത്യയിൽ നിന്ന് രോഹിത്തും ബൂംറയും മാത്രമാണ് ഇടം പിടിച്ചത്. മോശം ഫോമും പ്രായവും വില്ലനാകുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നതിനാൽ ധോണിയോട് വിരമിക്കാൻ ആവശ്യപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അതിനിടയിലാണ്  സച്ചിന്റെ ലോക ഇലവനിൽ നിന്ന് ധോണി പുറത്തായിരിക്കുന്നത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...