ആ ഒറ്റ റണ്ണിന്റെ പേരിൽ പുച്ഛിക്കുന്നവരോട്; രോഹിത് സ്വന്തമാക്കിയ റെക്കോര്‍ഡ്

rohit-sharma-15
SHARE

ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയുടെ മുൻനിര താരങ്ങളായ രോഹിത് ശർമ, ലോകേഷ് രാഹുൽ, വിരാട് കോലി എന്നിവർ‌ ഒരു റണ്ണെടുത്ത് പുറത്തായത് ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോർഡാണ് നൽകിയത്. എന്നാൽ ഈ നാണക്കേടിന്റെ പേരിൽ രോഹിത് ശർമയെ പുച്ഛിക്കാൻ വരട്ടെ. ആ ഒരു റൺസിനെ വെറുമൊരു സിംഗിളിെന്ന് പറഞ്ഞ് എഴുതിത്തള്ളരുത്. സച്ചിൻ ടെൻഡുൽക്കറിന് ശേഷം ലോകകപ്പിൽ ഏറ്റവുമധികം റൺ നേടുന്ന താരമെന്ന റെക്കോർഡ് രോഹിതിന് നേടിക്കൊടുത്തത് ആ ഒരു റൺ ആണ്. 

ഒൻപത് ഇന്നിംഗ്സുകളിൽ നിന്ന് 648 റൺസ് നേടിയാണ് രോഹിത് റെക്കോർഡ് സ്വന്തമാക്കിയത്. 647 റൺസ് നേട്ടവുമായി ഡേവിഡ് വാർണർ ആണ് രണ്ടാം സ്ഥാനത്ത്. കിവീസിനെതിരെ 240 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ തകർച്ചയിലേക്ക് തള്ളിയിട്ടാണ് രോഹിതും കോലിയും രാഹുലും പുറത്തായത്. 

ലോകകപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായെങ്കിലും ആരാധകർക്ക് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ് രോഹിത് ശർമയുടേത്. അഞ്ച് സെഞ്ചുറികളും ഒരു അർധസെഞ്ചുറിയുമാണ് ഇത്തവണത്തെ ലോകകപ്പിൽ രോഹിത് സ്വന്തമാക്കിയത്. ഒരു ലോകകപ്പിൽ അഞ്ച് സെഞ്ചുറികൾ സ്വന്തമാക്കുന്ന ആദ്യത്തെ താരവുമായി.

അതേസമയം മോശം പ്രകടനം രോഹിതിന് മറ്റൊരു റെക്കോർഡ് നഷ്ടപ്പെടുത്തുകയും ചെയ്തു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ‍് തകർക്കാൻ രോഹിതിനു സാധിച്ചില്ല. ന്യൂസീലൻഡിനെതിരെ 27 റൺസ് കൂടി നേടിയിരുന്നെങ്കിൽ സച്ചിന്റെ റെക്കോർഡ് രോഹിത് പഴങ്കഥയാക്കിയേനെ. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് ഒരു ലോകകപ്പിൽ ഇതുവരെയുള്ള ഉയർന്ന സ്കോർ. ഇനി സച്ചിന്റെ റെക്കോർഡ് ആര്‍ക്കെങ്കിലും തകർക്കണമെങ്കിൽ 2023 ലോകകപ്പ് വരെ കാത്തിരിക്കണം.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...