ആവേശം അതിരുകടന്നു; ഫൈനലിനിടെ നഗ്നയോട്ടത്തിന് ആരാധികയുടെ ശ്രമം; ചിത്രങ്ങൾ

cricket-fan
SHARE

ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മൽസരം ഗ്രൗണ്ടിൽ പുരോഗമിക്കുകയാണ്. മൽസരത്തിന് ഇന്ത്യയില്ല എന്നത് ക്രിക്കറ്റ് പ്രേമികളുടെ ആവേശം കെടുത്തുന്നത് തന്നെയാണ്. ഇപ്പോഴിതാ ഇംഗ്ലണ്ട് - ന്യൂസിലൻഡ് ഫൈനലിനിടെ ആരാധിക നടത്തിയ പ്രകടനം അതിരു കടന്നിരിക്കുകയാണ്. മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ന്യൂസിലൻഡ് ആരാധികയാണ് ലോർഡ്സിലെ മൈതാനത്തിറങ്ങിയത്. 

ബൗണ്ടറിക്കരികിലൂടെ ഓടാൻ ശ്രമിച്ച ഇവരെ സുരക്ഷാ ജീവനക്കാർ പണിപ്പെട്ട് പിടികൂടുകയായിരുന്നു. ഇതിനിടെ സ്വന്തം വസ്ത്രമുരിയാനും ഇവർ ശ്രമം നടത്തി. ഒടുവിൽ കഷ്ടപ്പെട്ടാണ് ഇവരെ സ്റ്റേഡിയത്തിനി പുറത്തേക്ക് മാറ്റിയത്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...