ഓപ്പണർമാരേ മിന്നിച്ചേക്കണേ; തുടക്കം പിഴച്ചാൽ വില്യംസൺ കുഴങ്ങും

kiwiss14n
SHARE

ഓപ്പണിങ്ങാണ്  ന്യൂസീലന്‍ഡിന്റെ ദൗര്‍ബല്യം . ശ്രീലങ്കയ്ക്കെതിരായ ആദ്യ മല്‍സരം മാറ്റിനിര്‍ത്തിയാല്‍ പിന്നീടൊരിക്കലും നല്ല തുടക്കം നല്‍കാന്‍ കീവീസ് ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല . 35 റണ്‍സാണ് രണ്ടാം മല്‍സരം മുതലുള്ള ഉയര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ട് .  കഴിഞ്ഞ ലോകകപ്പില്‍ ഇരട്ടസെഞ്ചുറിയടക്കം അഞ്ഞൂറിന് മുകളില്‍ റണ്‍സ് സ്കോര്‍ ചെയത മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ നിഴല്‍മാത്രമാണ് ഇത്തവണ  കണ്ടത് .

പുറത്താകാതെ നേടിയ 237 റണ്‍സായിരുന്നു കഴിഞ്ഞ ലോകകപ്പില്‍  ഗപ്റ്റിലിന്റെ ഉയര്‍ന്ന സ്കോര്‍ . 68.37 ശരാശരിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഗപ്റ്റില്‍ റണ്‍സ് വാരിക്കൂട്ടി .   രണ്ട് സെഞ്ചുറിയും ഒരു ഇരട്ടസഞ്ചുറിയടക്കം ഗപ്റ്റില്‍ സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത് 547 റണ്‍സ് .  ഡൗണ്‍ അണ്ടറില്‍ നിന്ന് ലോകകപ്പ് ഇംഗ്ലണ്ടിലേയ്ക്കെത്തിയപ്പോള്‍ ഗപ്റ്റില്‍ ആളാകെ മാറി . ഇത്തവണ ആകെ നേടിയത് 167 റണ്‍സ് . ഉയര്‍ന്ന സ്കോര്‍ ശ്രീലങ്കയ്ക്കെതിരെ ആദ്യ മല്‍സരത്തില്‍ നേടിയ 73 റണ്‍സ് . ശരശരി 20.87 മാത്രം .  ശ്രീലങ്കയെ പത്തുവിക്കറ്റിന് തോല്‍പിച്ച ആദ്യമല്‍സരത്തില്‍  137 റണ്‍സാണ് ഗപ്റ്റിലും മന്‍റോയും നേടിയത് .  പിന്നെയുള്ള ഉയര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ട് ബംഗ്ലദേശിനെതിരെ നേടിയ 35 റണ്‍സ് . അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും അക്കൗണ്ട് തുറക്കും മുമ്പ് ഗപ്റ്റിലിനെ നഷ്ടമായി .  

പാക്കിസ്ഥാനെതിരെ അഞ്ചുറണ്‍സും ഇംഗ്ലണ്ടിനെതിരെ രണ്ടുറണ്‍സും ഇന്ത്യയ്ക്കെതിരെ ഒരു റണ്‍സുമാണ് ഓപ്പണിങ് കൂട്ടുകെട്ടിന്റെ സംഭാവന .  കൊളിന്‍ മന്‍‍റോയായിരുന്നു ആദ്യം ഗപ്റ്റിലിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത് . മണ്‍റോ ഹെന്‍റി നിക്കോള്‍സിന് വഴിമാറിയിട്ടും ന്യൂസിലന്‍ഡിന്റെ തുടക്കം മാത്രം ക്ലച്ചുപിടിച്ചില്ല.  സെമിഫൈനലില്‍ ഇന്ത്യയ്ക്കെതിരെ നേടിയ 28 റണ്‍സാണ് നിക്കോള്‍സിന്റെ ലോകകപ്പിലെ ഉയര്‍ന്ന സ്കോര്‍ .

MORE IN SPORTS
SHOW MORE
Loading...
Loading...