നാട്ടുകാർക്ക് മുന്നിൽ മോർഗൻ കപ്പുയർത്തുമോ? കാത്തിരിപ്പോടെ ലോകം

host14
SHARE

1975 മുതല്‍ 2007 വരെ ഒരു ആതിഥേയ രാജ്യവും കിരീടം നേടിയിട്ടില്ല . എന്നാല്‍ 2011ലും 2015ലും ആതിഥേയര്‍ കപ്പുയര്‍ത്തി.  ആതിഥേയരാജ്യം ഹാട്രിക് കുറിക്കുമോ എന്ന് ഇന്നറിയാം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടമുയര്‍ത്താന്‍ ഒരു ക്യാപ്റ്റനും ഭാഗ്യമുണ്ടായിരുന്നില്ല ഒൻപത് ലോകകപ്പുകളിലും .

ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും സ്വന്തം മൈതാനങ്ങളില്‍ കിരീടസ്വപ്നം ബാക്കിയാക്കി മടങ്ങി ശാപമോക്ഷം നേടിത്തന്നെ ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിയുടെ ടീം ഇന്ത്യയാണ് . 2011ല്‍. 

വാങ്കഡെ സ്റ്റേഡിയത്തെ സാക്ഷി നിര്‍ത്തി ചരിത്രംതിരുത്തി ധോണി സ്വന്തം കാണികള്‍ക്ക് മുന്നില്‍ കപ്പുയര്‍ത്തി . പിന്നാലെ മൈക്കിള്‍ ക്ലര്‍ക്കും ഭാഗ്യചെയ്ത ക്യാപ്റ്റനായി . അയല്‍ക്കാരായ ന്യൂസിലന്‍ഡിനെ തോല്‍പിച്ച്  ലോകകിരീടം . ധോണിക്കും ക്ലാര്‍ക്കിനും പിന്നാലെ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ മോര്‍ഗന്‍ കപ്പുയര്‍ത്തുമോ എന്ന് കാത്തിരിക്കുകയാണ് ലോകം.

MORE IN SPORTS
SHOW MORE
Loading...
Loading...