ക്യാപ്റ്റൻ വരെ അയർലന്റിൽ നിന്ന് ! 'നോ ബ്രെക്സിറ്റ്' പറഞ്ഞ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

nobrexit14
SHARE

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്റെ ഭാഗമായി  ബ്രെക്സിറ്റ് കരാര്‍ പാസാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ പാടുപെടുകയാണ്. എന്നാല്‍ ലോകകപ്പ് ഫൈനലിലെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിെല അംഗങ്ങള്‍ ബ്രെക്സിറ്റിന് അതീതമാണ്. വിവിധരാജ്യങ്ങളില്‍ നിന്നുള്ളവരെ ഇരുകയ്യും നീട്ടിയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിക്കുന്നത്. 

ബ്രെകിസ്റ്റ് കരാര്‍ പാര്‍ലമെന്‍റില്‍ പാസാക്കാനുള്ള അവസാനതീയതി ഈ വര്‍ഷം ഒക്ടോബര്‍ 31 ആണെങ്കിലും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് കരാറിനോട് അത്ര താല്‍പര്യം ഉണ്ടാകില്ല. കാരണം വിവിധരാജ്യങ്ങളില്‍ നിന്നുള്ളവരാണ് ടീമിലുളളത്. ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റനാണ് ഒയിന്‍ മോര്‍ഗന്‍, മോര്‍ഗന്‍ എത്തുന്നത് അയര്‍ലണ്ടില്‍ നിന്നാണ്. അയര്‍ലണ്ട് ദേശീയ് ക്രിക്കറ്റ് ടീമില്‍ 23 ഏകദിനങ്ങള്‍ കളിച്ച ശേഷം അപ്രതീക്ഷിതമായാണ് മോര്‍ഗന്‍ ഇംഗ്ലണ്ട് ടീമിലെത്തിയത്. പിന്നീടുള്ളത് ചരിത്രം. 

ജോഫ്ര ആര്‍ച്ചര്‍, ആദ്യം പ്രഖ്യാപിച്ച ലോകകപ്പ് ടീമില്‍ അംഗമായിരുന്നില്ല. വെസ്റ്റിന്‍ഡീസ് അണ്ടര്‍ 19 താരമമായിരുന്ന ആര്‍ച്ചര്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. ഇംഗ്ലീഷ് പൗരത്വം ലഭിച്ചയുടന്‍, അവസാനനിമിഷം ഉള്‍പ്പെടുത്തി. 19 വിക്കറ്റുകളുമായി ഇംഗ്ലണ്ട് ബോളിങിന്‍റെ കുന്തമുനയായി മാറി ഈ 24 കാരന്‍. 

ടീമിന്‍റെ മികച്ച ഓള്‍റൗണ്ടറായ ബെന്‍ സ്റ്റോക്സ് ന്യൂസീലന്‍ഡുകാരനാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിക്കറ്റ് കളിക്കാന്‍ രാജ്യത്തെത്തി. പത്ത് മല്‍സരങ്ങളില്‍ നിന്നായി 381 റണ്‍സും ഏഴ് വിക്കറ്റും സ്റ്റോക്സ് സ്വന്തമാക്കിയിട്ടുണ്ട്. 

ദക്ഷിണാഫ്രിക്കയില്‍ നിന്ന് രണ്ട് പേരാണ് ടീമിലുള്ളത്. ജേസണ്‍ റോയിയും സബ്സ്ററിട്ട്യൂട്ട് ടോംകറനും. പത്താം വയസിലാണ് റോയി ഇംഗ്ലണ്ടിലെത്തുന്നത്. ഇന്ന് ഇംഗ്ലീഷ് ടീമിന്‍റെ വിശ്വസ്തനായ ഓപ്പണര്‍. ഏഴ് മല്‍സരങ്ങളില്‍ നിന്നായി അടിച്ചെടുത്തത് 426 റണ്‍സ്. 

ഇംഗ്ലീഷ് ടീമിന്‍റെ രണ്ട് സ്പിന്നര്‍മാരും പാക്കിസ്ഥാന്‍ വംശജരാണ്. ആദില്‍ റഷീദും മോയീന്‍ അലിയും ഇംഗ്ലണ്ടില്‍ ജനിച്ചവരെങ്കിലും മാതാപിതാക്കള്‍ പാക്കിസ്ഥാനില്‍ നിന്നുളളവരാണ്.  ഇരുവരും ടീമിന് നല്‍കുന് പിന്തുണ മികച്ചതാണ്. ഇവര്‍ക്ക് പരിശീലനം നല്‍കുന്നതാകട്ടെ മുന്‍ പാക്കിസ്ഥാന‍്‍ ബോളര്‍ സഖ്ലെയിന്‍ മുഷതാഖും. എന്തായാലും ക്രിക്കറ്റിലേക്ക് എത്തുമ്പോള്‍  ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും ടീമിന്‍റെ ആരാധകരും ബ്രെക്സിറ്റിനെ അനൂകൂലിക്കില്ലെന്നുള്ള കാര്യം ഉറപ്പാണ്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...