തോൽവിക്ക് പിന്നാലെ തളർന്ന് ജഡേജ; കണ്ണീരോടെ ഭാര്യ റിവാബ പറയുന്നു

rivaba-jadeja-new
SHARE

പൊരുതിത്തോറ്റാൽ നമ്മൾ പോട്ടെന്ന് വയ്ക്കും എന്ന് ആരാധകർ ആവർത്തിച്ച് പറഞ്ഞ് ഇന്ത്യൻ ടീമിനൊപ്പം നിൽക്കുമ്പോഴും, വിജയമുറപ്പിച്ച് ഇറങ്ങിയ മൽസരം കൈവിട്ട നിരാശയിലാണ് താരങ്ങൾ. രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പോരാട്ടവും ധോണിയുടെ വരവും പ്രതീക്ഷ നൽകിയിരുന്നെങ്കിലും 18 റണ്‍സിന്‍റെ പരാജയം ഇന്ത്യയെ കാത്തിരുന്നു. ഇപ്പോഴിതാ  ലോകകപ്പില്‍ നിന്ന് ടീം പുറത്തായ ശേഷം രവീന്ദ്ര ജഡേജയുടെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ റിവാബ.

‘എനിക്ക് പോലും അദ്ദേഹത്തെ സമാധാനിപ്പിക്കാൻ കഴിയുന്നില്ല. പരാജയത്തിൽ അദ്ദേഹം അത്രത്തോളം തകർന്നു പോയിരിക്കുന്നു. താന്‍ പുറത്തായില്ലായിരുന്നുവെങ്കില്‍ ടീമിന് വിജയിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.  ജയിക്കുന്നത് വരെ കാര്യങ്ങളെത്തിയ ശേഷം അവസാനം തോല്‍വി സംഭവിച്ചത് അദ്ദേഹത്തെ ഒരുപാട് വേദനിപ്പിക്കുന്നു. ഇൗ മൽസരത്തിലെ മികച്ച പ്രകടനത്തില്‍ താൻ അത്ഭുതപ്പെടുന്നില്ല. അദ്ദേഹത്തിന്‍റെ കരിയര്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാക്കാം. പ്രധാനപ്പെട്ട മത്സരങ്ങളില്‍ വിക്കറ്റ് എടുക്കാനും റണ്‍സ് നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ വിജയിക്കുമ്പോള്‍ ജഡേജ ആയിരുന്നു മാന്‍ ഓഫ് ദി മാച്ച്.’ ഭാര്യ റിവാബ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...