ബുമ്രയെ അനുകരിച്ച് മുത്തശ്ശി; കയ്യടിച്ച് ആരാധകർ; വിഡിയോ

bumrah-action-video
SHARE

ഇൗ ക്രിക്കറ്റ് ലോകകപ്പിൽ മുത്തശ്ശിമാരാണ് താരം എന്നാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ വർത്തമാനം. മൽസരം കാണാനെത്തി ഇന്ത്യക്കാരുടെയും താരങ്ങളുടെയും മനം കവർന്ന മുത്തശ്ശിക്ക് പിന്നാലെ ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാണ് ഇൗ പുതിയ മുത്തശ്ശിയും. ബൗളര്‍ ജസ്പ്രീത് ബൂമ്രയുടെ ബൗളിംഗ് ആക്ഷന്‍ അനുകരിക്കുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

വീട്ടിലെ ടിവിക്ക് മുന്നിലാണ് മുത്തശ്ശിയുടെ ഇൗ പ്രകടനം. ഒരു ചെറിയ ഫുട്ബോളുമായി ബൂമ്രയുടെ റണ്‍അപ്പ് അനുകരിക്കാനുള്ള ശ്രമത്തിലാണ് ഇൗ മുത്തശ്ശി. വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ബൗളിങ് ആക്ഷനും മുത്തശ്ശിയും ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ഇടം പടിച്ചുകഴിഞ്ഞു. വിഡിയോ കാണാം.

MORE IN SPORTS
SHOW MORE
Loading...
Loading...