പന്ത് പുറത്തായപ്പോൾ കോലി ശാസ്ത്രിയോട് ദേഷ്യപ്പെട്ടോ; സംഭവിച്ചത് എന്ത്?

kohli-ravishastri-11
SHARE

ലോകകപ്പ് സെമി തോൽവിയുടെ കാരണങ്ങള്‍ തിരഞ്ഞ ശേഷം മറ്റൊരു ചോദ്യത്തിന് പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. റിഷഭ് പന്ത് പുറത്തായപ്പോൾ പരിശീലകൻ രവി ശാസ്ത്രിയുടെ അടുത്തുവന്ന് ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞത് എന്താകാം? ഹാർദിക് പാണ്ഡ്യയുമൊത്ത് മുന്നേറവെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു പന്ത്. 

മിച്ചൽ സാന്റ്നറുടെ പന്തിൽ കോളിൻ ഗ്രാങ്ഹോം ക്യാച്ചെടുത്തതോടെ റിഷഭ് പുറത്തായി. ഇതിന് പിന്നാലെയാണ് കോലി രവി ശാസ്ത്രിയുടെ അടുത്തെത്തിയത്. നിങ്ങൾ എന്താണ് പറയുന്നത് എന്ന രീതിയില്‍ രവി ശാസ്ത്രിയോട് തർക്കിക്കുന്നതും മറ്റും വിഡിയോയില്‍ കാണാം. 

പന്തിനെ ഇറക്കിയത് ശാസ്ത്രിയുടെ തീരുമാനമായിരുന്നോ എന്നാകാം കോലി ചോദിച്ചത് എന്നാണ് ആരാധകർ പറയുന്നത്. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തില്‍ പന്തിനെക്കുറിച്ചുള്ള ചോദ്യത്തിന് കോലി നൽകിയ മറുപടി ഇങ്ങനെ:

''ആ സമ്മർദമേറിയ സാഹചര്യം മറികടക്കാൻ റിഷഭിനെപ്പോലൊരു യുവതാരം നന്നായി പരിശ്രമിച്ചു. അവൻ കഴിവുള്ള താരം തന്നെയാണ്. പക്ഷേ ചില ഷോട്ടുകളിൽ പാളിപ്പോയി. ഈ പ്രായത്തിൽ എനിക്കും പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്.''- കോലി പറഞ്ഞു. 

MORE IN SPORTS
SHOW MORE
Loading...
Loading...