‘സെവൻനേഷൻ ആർമി’ ക്രിക്കറ്റിലും തരംഗമായി; ആർത്തു വിളിച്ച് ഗ്യാലറികളും

sevan-army-web
SHARE

അമേരിക്കയിലും ഇറ്റാലിയന്‍ ഫുട്ബോളിലും തരംഗമായ സെവന്‍നേഷന്‍ ആര്‍മി എന്ന ഗാനം ക്രിക്കറ്റിലും തരംഗമാകുന്നു. ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്രജഡേജയ്ക്ക് പിന്തുണയുമായെത്തിയ  ഇന്ത്യന്‍ ആരാധകരാണ് ഇംഗ്ലണ്ടിലെ ഗ്യാലറികളില്‍ ഈ ഗാനം മുഴക്കുന്നത്. സെമിയ്ക്കിടയില്‍ ഈ താളത്തിനൊപ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി നൃത്തം ചവിട്ടിയതും വൈറലായി.

അമേരിക്കന്‍ റോക്ക് ബാന്‍ഡായ ദ വൈറ്റ് സ്ട്രൈപ്സ് 2003 ല്‍ പുറത്തിറക്കിയ സെവന്‍ നേഷന്‍ ആര്‍മി ഈ ഗാനം ലോകമെമ്പാടുമുള്ള ഗ്യാലറികളെ പിന്നീട് പ്രകമ്പനം കൊള്ളിച്ചു. ഇതിലെ ഗിറ്റാര്‍ മുഴക്കുന്ന ആ ശബ്ദമാണ് ഗ്യാലറികള്‍ ഏറ്റെടുത്തത്. ബേസ് ഗിറ്റാറില്‍ നിന്നെന്നപോലെ തോന്നിക്കുന്ന ഈ താളം അക്കൗസ്റ്റിക് ഗിറ്റാര്‍ വായിച്ചെടുത്തതാണ്.

2003 ലെ യുവേഫ ലീഗില്‍ ബെല്‍ജിയത്തിലെ ഫുട്ബോള്‍ ക്ലബ്ബായ ബ്രഗ്ഗേ എസി മിലാനെതിരെ കളിക്കുമ്പോഴാണ് ഗ്യാലറിയില്‍ നിന്ന് ഈ ഗാനമുയര്‍ന്നത്. ബ്രഗ്ഗേയുടെ ആരാധകരായ ബ്ലൂ ആര്‍മിയാണ് ഇത് പാടിയത്. പിന്നീട് ഇത് ടീമിന്‍റെ ഗാനമായി മാറി.

അമേരിക്കന്‍ ഫുട്ബോള്‍ ക്ലബ്ബുകളും ഈ ഗാനം ഏറ്റെടുത്തെങ്കിലും 2006 ഫിഫ ലോകകപ്പ് കളിക്കാനെത്തിയ ഇറ്റലിയന്‍ ആരാധകര്‍ ഈ ഗാനം ഏറ്റെടുക്കുകയും 7 രാജ്യങ്ങളെ തോല്‍പിച്ച് ഇറ്റലി കപ്പെടുക്കയും ചെയ്തതോടെ ഈ ഗാനം ഗ്യാലറികളുടെ പ്രിയപ്പെട്ടതായി.

2008 മുതല്‍  യുവേഫ യൂറോപ്യന്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഈ ഗാനം മുഴങ്ങുന്നുണ്ട്. 

2018 ലെ ഫിഫ ലോകകപ്പില്‍ എല്ലാ മത്സരത്തിന് മുമ്പും ഈ ഗാനം മുഴങ്ങി.

ക്രിക്കറ്റ് ഗ്യാലറികള്‍ ഈ ഗാനം മുഴങ്ങുന്നത് ഒരിന്ത്യക്കാരന് വേണ്ടിയാണെന്നതാണ് കൗതുകകരം. ഓ രവി ജഡേജ എന്ന ഇംഗ്ലണ്ടിലെ ഗ്യാലറികള്‍ ആര്‍ത്ത് വിളിക്കുകയാണ്. സെമിയില്‍ രവീന്ദ്ര ജഡേജ വിക്കറ്റ് വീഴ്ത്തിയതോടെ ഗ്യാലറികള്‍ മുഴുവനായി ഈ ഗാനമേറ്റെടുത്തു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...