ഇംഗ്ലണ്ടിൻറെ കരുത്തായി ജേസന്‍ റോയ്

jaison
SHARE

ഇംഗ്ലണ്ട് ടീമിന്റെ എക്സ് ഫാക്ടറാണ് ജേസന്‍ റോയ്. റോയി ഇല്ലാതെ ഇറങ്ങിയ മല്‍സരങ്ങളിലെല്ലാം ഇംഗ്ലണ്ട് പതറി. റോയ് തിരിച്ചുവന്നപ്പോള്‍ ഇംഗ്ലണ്ട് കരുത്താര്‍ജിച്ചു  ഇംഗ്ലണ്ട് ടീമിനെ ഏറ്റവുമധികം പ്രചോദിപ്പിക്കുന്നത് ജേസന്‍ റോയിയുടെ സാന്നിദ്ധ്യമാണ്. റോയി പരാജയപ്പെട്ടപ്പോഴെല്ലാം ലോകകപ്പില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടു. റോയി ഇല്ലാതിരുന്നപ്പോഴെല്ലാം ഇംഗ്ലണ്ട് പതറി. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യമല്‍സരത്തില്‍ റോയി സ്കോര്‍ ചെയ്തത് 54 റണ്‍സ്. ഇംഗ്ലണ്ട് ജയിച്ചത് 104 റണ്‍സിനും.പാക്കിസ്ഥാനെതിരെ റോയി 8 റണ്‍സിന് പുറത്തായി. അന്ന് 14 റണ്‍സിന് ത്രീലയണ്‍സ് പരാജയം രുചിച്ചു. ബംഗ്ലദേശിനെതിരെ 153 റണ്‍സാണ് റോയി അടിച്ചുകൂട്ടിയത്. ആ മല്‍സരം 106 റണ്‍സിന് ഇംഗ്ലണ്ട് നേടി.

വിന്‍ഡീസിനെതിരേയും അഫ്ഗാനെതിരേയും പരുക്ക് കാരണം റോയി കളിച്ചില്ലെങ്കിലും ജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. വമ്പന്‍മാരോടേറ്റുമുട്ടിയപ്പോള്‍ അതായിരുന്നില്ല അവസ്ഥ. റോയിയുടെ അഭാവം ബെയര്‍സ്റ്റോയുടെ പ്രകടനത്തേയും ബാധിച്ചു. ലങ്കയോട് 20 റണ്‍സിനും ഓസ്ട്രേലിയയോട് 64 റണ്‍സിനും തോറ്റു.

ഇന്ത്യയ്ക്കെതിരെയാണ് റോയി പിന്നെ തിരിച്ചെത്തിയത്. അതോടെ ബെയര്‍സ്റ്റോയും ഇംഗ്ലണ്ടും മാറി. റോയി 66 റണ്‍സെടുത്തു. കരുത്തരായ ഇന്ത്യയെ 31 റണ്‍സിന് തോല്‍പ്പിച്ചു. കിവീസിനെതിരെ റോയി 60 റണ്‍സെടുത്തു. ഈ മല്‍സരത്തിലും ബെയര്‍സ്റ്റോ സെഞ്ചുറി നേടി. മല്‍സരം 119 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചു. 

MORE IN SPORTS
SHOW MORE
Loading...
Loading...