സെമിഫൈനൽ തോൽവി; എണ്ണിയെണ്ണി കാരണങ്ങൾ പറഞ്ഞ് എംബി രാജേഷ്; കുറിപ്പ്

mb-rajesh-india-nz-final
SHARE

ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ തോൽവിയുടെ കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് സിപിഎം നേതാവ് എംബി രാജേഷ്. സെമിഫൈനലിലെ തോൽവി ഏതൊരു ശരാശരി ക്രിക്കറ്റ് പ്രേമിയുടെ മനസ്സിലും ചില ചോദ്യങ്ങൾ ഉയർത്താതിരിക്കില്ലെന്ന ആമുഖത്തോടെയാണ് എംബി രാജേഷ് എട്ട് ചോദ്യങ്ങൾ ഉയർത്തിയത്. 

എംബി രാജേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

സെമിഫൈനലിലെ തോൽവി ഏതൊരു ശരാശരി ക്രിക്കറ്റ് പ്രേമിയുടെ മനസ്സിലും ചില ചോദ്യങ്ങൾ ഉയർത്താതിരിക്കില്ല.

1.നിർണായകമായ മൽസരത്തിൽ വെറും അഞ്ച് ബൗളർമാരെ മാത്രം വെച്ച് കളിച്ചത്

2 അത്യുജ്ജലമായ ഫോമിൽ ബൗൾ ചെയ്തിരുന്ന മുഹമ്മദ് ഷമിയെ സെമിഫൈനലിൽ പുറത്തിരുത്തിയത്

3. കൂടുതൽ റൺ വഴങ്ങിയ ചെഹലിനെ ഈ സുപ്രധാന മൽസരത്തിൽ കളിപ്പിച്ചത്

4.നിർണായകമായ മൽസരത്തിൽ ഈ ലോകകപ്പിൽ ഇതുവരെ കളിക്കാതിരുന്ന ദിനേഷ് കാർത്തിക്കിനെ പരീക്ഷിച്ചത്

5. രവീന്ദ്ര ജഡേജക്ക് ഇതുവരെ അവസരം നൽകാതിരുന്നത്‌ 

6.ബൗളർമാർ അഞ്ച് മാത്രം, എന്നാൽ ഒരേ സമയം മുന്ന് വിക്കറ്റ് കീപ്പർമാരെ കളിപ്പിച്ചതിന്റെ യുക്തി

7. പിച്ചിന്റെ സ്വഭാവം ശരിയായി മനസ്സിലാക്കാൻ രണ്ടു ദിവസത്തെ സാവകാശം കിട്ടിയിട്ടും ആദ്യത്തെ പത്തോവർ അതിജീവിക്കാനുള്ള ക്ഷമ ഇന്ത്യൻ ടോപ് ഓർഡറിന് ഇല്ലാതെ പോയത്

8. സർവ്വോപരി ,ശക്തമായ വെല്ലുവിളി നേരിട്ട രണ്ട് ടീമുകൾക്കെതിരെയും - ഇംഗ്ലണ്ടും ന്യൂസിലാൻറും- പരാജയപ്പെട്ട വിഖ്യാതമായ ഇന്ത്യൻ ടീമിന്റെ ദൗർബല്യം..''

MORE IN SPORTS
SHOW MORE
Loading...
Loading...