ഐശ്വര്യ റായിയുടെ 'ധോലാരെ'യ്ക്ക് ചുവട് വച്ച് കെവിൻ പീറ്റേഴ്സൺ, മീം വൈറൽ

kevin-new
SHARE

ഇൻസ്റ്റഗ്രാമിൽ കെവിൻ പീറ്റേഴ്സൺ പങ്കുവച്ച മീം കണ്ട് ചിരിച്ച് മണ്ണ് കപ്പുകയാണ് ആരാധകർ. ബോളിവുഡ് സൂപ്പർ താരങ്ങളായ ഐശ്വര്യാ റായിയും മാധുരി ദിക്ഷീതും ആടിത്തകർത്ത  'ധോലാ രേ ധോല..' എന്ന പാട്ടിനൊത്ത് പുൾ ഷോട്ടടിക്കാൻ ശ്രമിക്കുന്നതിന്റെ മീമാണ് താരം ഇൻസ്റ്റയിലിട്ടത്. സൂപ്പർഹിറ്റ് ചിത്രമായ ദേവ്ദാസിലേതായിരുന്നു ഈ പാട്ട്. 

 'ഉയ്യോ, വേണ്ടാ' എന്ന ക്യാപ്ഷനോടെയാണ് താരം മീം പങ്കുവച്ചത്. 'സത്യം വേണ്ടായിരുന്നു ' എന്ന് ചിലർ കമന്റ് ചെയ്തപ്പോൾ വളരെ രസകരമായാണ് മറ്റ് പലരും ഇത് സ്വീകരിച്ചത്. ഇന്ത്യാ–ന്യൂസിലൻഡ് സെമിക്കിടെ ഇട്ട പോസ്റ്റായതിനാൽ പീറ്റേഴ്സൺ ഇന്ന് ഇന്ത്യയെയാണ് സപ്പോർട്ട് ചെയ്യുന്നതെന്ന് വരെ ചിലർ ഊഹിച്ച് കളഞ്ഞിട്ടുണ്ട്. എന്തായാലും  പോസ്റ്റ് മണിക്കൂറുകൾക്കുള്ളിൽ വൈറലാവുകയായിരുന്നു. 

View this post on Instagram

Oh no!!!!!!!! 🤷🏻‍♂️

A post shared by Kevin Pietersen (@kp24) on

പോസ്റ്റിൽ ക്രിസ് ഗെയിലിനെയും മൈക്കൽ വോണിനെയും പിയേഴ്സ് മോർഗനെയുമെല്ലാം മുൻ ഇംഗ്ലണ്ട് താരം ടാഗ് ചെയ്തിട്ടുണ്ട്. ഇതിന് മുൻപും താരം സ്വയം മീമുണ്ടാക്കി പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ധോലാരെ' കൂടാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമാനത്തിൽ നിന്നിറങ്ങി വരുമ്പോൾ ഇടത്തും വലത്തും മധ്യത്തിലും പുൾഷോട്ട് കളിക്കുന്ന താരത്തെയും മറ്റൊരു മീമിൽ കാണാം.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...