ഷമി എനിക്കെന്തിന് മെസേജ് അയക്കണം? പുതിയ ആരോപണവുമായി യുവതി; ചർച്ച

shami-new-post
SHARE

ക്രിക്കറ്റിൽ മികവ് കാട്ടി ആരാധകരുടെ പ്രശംസ നേടുമ്പോഴും വിവാദങ്ങളിലും ഷമി ഹീറോയാണ്. ഭാര്യയ്ക്ക് പിന്നാലെ താരത്തിനെതിരെ ആരോപണവുമായി മറ്റൊരു യുവതി രംഗത്തെത്തി. ഷമി അയച്ച ഇന്‍സ്റ്റഗ്രാം സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് സോഫിയ എന്ന യുവതി രംഗത്തെത്തിയത്. 

shami-girl-msg

1.4 മില്ല്യണ്‍ ഫോളോവേഴ്സുള്ള ഷമി എന്തിന് തനിക്ക് സന്ദേശം അയക്കണം എന്ന് ചോദിച്ചാണ് യുവതി സ്ക്രീൻഷോട്ട് പങ്കുവച്ചിരിക്കുന്നത്. എന്നാൽ സംഭവം വിവാദമായതോടെ ഷമിയെ പിന്തുണച്ച് ഒട്ടേറെ പേർ രംഗത്തെത്തി.ഗുഡ് ആഫ്റ്റര്‍നൂണ്‍ എന്ന മെസ്സേജ് ഷമി അയച്ചതില്‍ എന്ത് തെറ്റാണുള്ളതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതെല്ലൊം വാർത്തയാവാനുള്ള യുവതിയുടെ ശ്രമമാണെന്ന് ചിലർ വാദിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് ഷമിയുടെ ഭാര്യയും ആരോപണവുമായി രംഗത്തെത്തിയിരുന്നു. ടിക് ടോക്കില്‍ ഷമി പിന്തുടരുന്നവരില്‍ കൂടുതലും പെണ്‍കുട്ടികളാണെന്നും ഒരു മകളുള്ള കാര്യം ഷമി മറക്കുകയാണെന്നും അന്ന് ഭാര്യ ഫെയ്സ്ബുക്കില്‍ കുറിച്ചത്. സമൂഹമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായതിന് പിന്നാലെയാണ് പുതിയ വിവാദം. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...