യുവിയുടെ ബോട്ടിൽകാപ് ചലഞ്ച് ഇങ്ങനെ; ഒപ്പം സച്ചിനടക്കം 3 പേർക്ക് വെല്ലുവിളി; വിഡിയോ

bottle-cap-yuvraj
SHARE

എല്ലാവരെയും പോലെ ചെയ്യാൻ അദ്ദേഹത്തിന് പറ്റില്ലല്ലോ, കാരണം അയാൾ ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട യുവിയാണ്. ബോട്ടിൽകാപ് ചലഞ്ചിന്റെ വേറിട്ട മുഖം അവതരിപ്പിക്കുകയാണ് യുവരാജ് സിങ്. ഒപ്പം മൂന്നുപേരെ ചലഞ്ചും ചെയ്തു. കുപ്പി താഴെ വീഴുകയോ പൊട്ടുകയോ ചെയ്യാതെ അടപ്പ് അടിച്ചു തെറിപ്പിക്കുക എന്ന ചലഞ്ച് കുറച്ച് ദിവസമായി ലോകമെമ്പാടും വൈറലാണ്. എന്നാൽ കയ്യിലെ ബാറ്റ് കൊണ്ടാണ് ഇത്തവണയും യുവി ചരിത്രമാകുന്നത്. 

യുവരാജ് അടിച്ചുവിട്ട ബോൾ കൊണ്ട് കുപ്പിയുടെ അടപ്പ് തെറിക്കുകയാണ് വിഡിയോയിൽ. വിഡിയോ പങ്കുവച്ചതിനൊപ്പം സച്ചിനെയും  ശിഖർ ധവാനെയും ക്രിസ് ഗെയിലിനെയും അദ്ദേഹം ചലഞ്ച് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഐസ് ബക്കറ്റ് ചലഞ്ച്, കീ കീ ചലഞ്ച് എന്നിങ്ങനെ സോഷ്യൽമീഡിയ കീഴടക്കിയ ചലഞ്ചുകളിൽ പുത്തൻ താരമാണ് ബോട്ടിൽകാപ് ചലഞ്ച്. കുപ്പി താഴെ വീഴുകയോ പൊട്ടുകയോ ചെയ്യാതെ അടപ്പ് അടിച്ചു തെറിപ്പിക്കുക എന്നതാണ് ചലഞ്ച്. കൈ ഉപയോഗിക്കരുത്. ഹോളിവുഡിൽ ആരംഭിച്ച ചലഞ്ച് മോളിവുഡിൽ വരെ എത്തിയിരുന്നു.

കസാഖിസ്ഥാനിൽ നിന്നുള്ള മിക്സൽ മാർഷൽ ആർട്സ് താരം ഖറോ പഷിയ്ക്കാനാണ് ബോട്ടിൽ കാപ് തെറിപ്പിച്ച്  ലോകത്തെ ആദ്യം വെല്ലുവിളിച്ചത്. ഹോളിവുഡ് നടനും നിർമാതാവുമായ ജേസൻ സ്റ്റാതമിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തോടെ സംഗതി ക്ലിക്കായി. ഇന്ത്യയിൽ ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചലഞ്ച് ഏറ്റെടുത്ത് കുപ്പിയുടെ അടപ്പ് ആദ്യം അടച്ചുതെറിപ്പിച്ചത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...