സെഞ്ച്വറി ‘ഹാങ്ങോവർ’ മാറാതെ സമൂഹമാധ്യമങ്ങൾ; രോഹിതിന് പിന്നാലെ ട്രോളൻമാർ

troll-web
SHARE

രോഹിത്തിന്റെ സെഞ്ചുറിയുടെ ഹാങ്ങോവറിലാണ് ഇന്നും സമൂഹമാധ്യമങ്ങള്‍ . മാസ് ട്രോളുകളുമായി ട്രോളന്‍മാര്‍ ആഘോഷം തുടരുകയാണ്.

ആറ് സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട രോഹിത്തിനെ റെക്കോര്‍ഡ് ബ്രേക്കിങ് മെഷീങ് എന്നാണ് ട്രോളന്‍മാര്‍ വിശേഷിപ്പിച്ചത്. എം.എസ്.ധോണിയുടെ ജന്മദിനമല്ലേ.. സെഞ്ചുറിയടിക്കട്ടേയെന്ന് ചോദിക്കുന്ന രോഹിത്.. മനുഷ്യനായാല്‍ ഇത്രയും ആര്‍ത്തി പാടില്ലെന്ന് പറയുന്ന കോലി. രോഹിത്തിനെ ഓപ്പണറായി ഇറക്കിയതിന് ധോണിക്കുള്ള പിറന്നാള്‍ സമ്മാനമാണ് ഈ സെഞ്ചുറിയെന്നും ട്രോളന്‍മാര്‍. നൂറ് എന്ന് കേള്‍ക്കുമ്പോഴേക്കും രോഹിത് ഓടിയെത്തുമെന്ന് ചിലര്‍. ഏതെങ്കിലും 5 കളിയില്‍ സെഞ്ചുറി അടിച്ചവനല്ല രോഹിത്തെന്നും അടിച്ച അഞ്ച് സെഞ്ചുറികളും ലോകകപ്പിലാണെന്നും ട്രോളന്‍മാരുെട മാസ് ഡയലോഗ്. 

വെളുത്ത പന്തില്‍ എന്നും രോഹിത് അജയ്യനാണെന്ന് ട്രോളന്‍മാരുടെ പ്രശംസ.  ഭാര്യയും കുഞ്ഞും ഗാലറിയിലുള്ളപ്പോള്‍ സെഞ്ചുറി ഹിറ്റ്മാന് ഒരു വീക്ക്നസാണെന്നും ചിലര്‍. ഈ ലോകകപ്പില്‍ എത്ര സെഞ്ചുറിയടിച്ചെന്ന് ചോദിക്കുന്ന വിമര്‍ശകരോട് അഞ്ച് എണ്ണം അടിച്ചെന്ന് പറഞ്ഞ് വായടപ്പിക്കുന്ന രോഹിത്. പനി വന്നപ്പോള്‍ നൂറ് ഡിഗ്രിയില്ലെന്ന് അറിഞ്ഞ് കരയുന്ന ഹിറ്റ്മാന്റെ ട്രോളും വൈറലാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...