ഇന്ത്യയ്ക്കിത് ഏഴാം സെമിഫൈനൽ; രണ്ടു തവണ മടങ്ങിയത് കപ്പുമായി

india-worldcup-2011
SHARE

ഇന്ത്യയ്ക്കിത് ലോകകപ്പിലെ ഏഴാം സെമിഫൈനല്‍ . ഇതിനു മുമ്പ്   ആറുതവണ സെമിയുടെ കളിക്കളത്തിലിറങ്ങിയ ഇന്ത്യ രണ്ടുതവണ കിരീടവുമായാണ് മടങ്ങിയത്.  

1983 ലെ അവിസ്മരണീയ വിജയത്തിന്‍റെ പിന്‍ബലത്തിലാണ് 1987 ല്‍ ഇന്ത്യ ലോകപോരാട്ടത്തിനിറങ്ങിയത്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് എന്ന മുന്‍തൂക്കവുമുണ്ടായിരുന്നു. ഗ്രൂപ്പ് പോരാട്ടത്തില്‍ ഒന്നാമനായി െസമി കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീം പക്ഷേ പരാജയമറിഞ്ഞു. ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്ത് ൈഫനലിലെത്തി.

‌1996 ല്‍ ശ്രീലങ്ക കപ്പെടുത്ത ലോകകപ്പ് പോരാട്ടത്തില്‍ കണ്ണീരു വീണ സെമി  ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം മറക്കാനാഗ്രഹിക്കുന്നതാണ്. 251 റണ്‍സെടുത്ത ശ്രീലങ്കയ്ക്കെതിരെ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 120 ന് 8 എന്ന ദയനീയമായ നിലയില്‍ നില്‍ക്കെ ഈ‍ഡന്‍ ഗാര്‍ഡന്‍സിലെ കാണികള്‍ അക്രമാസക്തരായി. ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വന്നു വീണുകൊണ്ടേയിരുന്നു. മത്സരം തുടരാനാവില്ലെന്ന് വിധിച്ച മാച്ച് റഫറി ക്ലൈവ് ലോയ്ഡ് ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിച്ചു.

2003 ലായിരുന്നു അടുത്ത സെമിഫൈനല്‍ പ്രവേശം. സെമിയില്‍ കെനിയയായിരുന്നു എതിരാളികള്‍ . കെനിയയെ തകര്‍ത്ത് ഫൈനലിലെത്തിയ ഇന്ത്യ അന്തിമ പോരാട്ടത്തില്‍ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ വീണു.

ഇന്ത്യ വീണ്ടും ജേതാക്കളായ 2011ല്‍ യഥാര്‍ഥ ഫൈനല്‍ സെമിഫൈനലായിരുന്നു. ഇന്ത്യ പാക്കിസ്ഥാനെ നേരിട്ട ആവേശകരമായ മത്സരത്തില്‍ സെമി കടന്ന് ഫൈനലില്‍ ശ്രീലങ്കെയയെും തകര്‍ത്ത് ധോണിയും കൂട്ടരും കപ്പെടുത്തു.

2015 ല്‍ ഒരിക്കല്‍ കൂടി സെമിഫൈനല്‍ കണ്ടു ടീം ഇന്ത്യ. പക്ഷേ  ഓസ്ട്രേലിയയുടെ വന്‍ സ്കോറിനു മുന്നില്‍ വീണു. ഒരിക്കല്‍ കൂടി സെമിഫൈനലിന്‍റെ ക്രീസിലേക്ക് ഇറങ്ങുകയാണ്. തുടര്‍ച്ചയായി മൂന്നുവട്ടം സെമിഫൈനലില്‍ എത്തുന്നത് ഇതാദ്യം.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...