ഫാബുലസ് ഫോറുമായി ഐസിസി; ദേ കുമ്പളങ്ങി നൈറ്റ്സെന്ന് ആരാധകർ, ട്രോൾ

Iccposter08
SHARE

സെമി ഫൈനൽ മത്സരങ്ങൾക്ക് നാളെ മാഞ്ചസ്റ്ററിൽ തുടക്കമാകാനിരിക്കെ ടീമുകളുടെ നായകൻമാരെ വച്ച് ഐസിസി ഇറക്കിയ പോസ്റ്റർ വൈറൽ.  ഐസിസിയുടെ പോസ്റ്റർ കുമ്പളങ്ങി നൈറ്റ്സെന്ന മലയാള സിനിമാ പോസ്റ്ററിന്റെ കോപ്പിയടിയാണെന്നായിരുന്നു മലയാളികളായ ചില ക്രിക്കറ്റ് ആരാധകരുടെ കമന്റ്. സീബ്രാ ക്രോസിങിലൂടെ സൗബിനും അനിയൻമാരും നടന്ന് നീങ്ങുന്നതിന് സമാനമായ പോസ്റ്ററാണ് ടീം നായകൻമാരുടേതും. ഒറ്റ നോട്ടത്തിൽ കോപ്പിയടി ആണെന്ന് തോന്നുമെങ്കിലും സത്യമതല്ലെന്നും 1969 ൽ ബീറ്റിൽസ് പുറത്തിറക്കിയ 'അബ്ബേ റോഡി'ന്റെ പോസ്റ്ററാണെന്നും ചിലർ വിശദീകരിച്ചു. പലരും ഈ പോസ്റ്റർ രസകരമായി പരീക്ഷിച്ചിട്ടുണ്ടെന്നും തെളിവ് സഹിതം ട്വിറ്ററേനിയൻസ് കുറിച്ചതും കൗതുകമായി. എന്തായാലും സംഭവം ട്വിറ്ററങ്ങ് ഏറ്റെടുത്ത മട്ടാണ്.. 

kum08

ഫാബുലസ് ഫോറെന്ന കുറിപ്പോടെയാണ് കോലി,ആരോൺ ഫിഞ്ച്, മോർഗൻ, കെയ്ൻ വില്യംസൺ എന്നിവരുള്ള പോസ്റ്റർ പുറത്തിറക്കിയത്. ടീം നായകൻമാർക്ക് പുറമേ  കംഗാരു, കിവി പക്ഷി, ഓട്ടോറിക്ഷ, ടാക്സി കാർ എന്നിവയും പോസ്റ്ററിൽ ദൃശ്യമാണ്.

റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ പാക് നായകൻ സർഫ്രാസ് അഹമ്മദ് ഓടിച്ച് വരുന്നതായി ചിലർ ഫോട്ടോഷോപ്പ് ചെയ്തതും സമൂഹ മാധ്യമങ്ങള്‍ ഇതോടൊപ്പം ആഘോഷമാക്കുകയാണ്. വില്യംസൺ ഇപ്പോഴേ ബൈ ബൈ പറയുകയാണെന്നും കോലിയുടെ ചിരി കണ്ടിട്ട് കപ്പടിക്കുന്ന ലക്ഷണമുണ്ടെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...