കമന്ററി മുതൽ കള്ളക്കടത്ത് വരെ; ക്രിക്കറ്റിനോട് വിട പറഞ്ഞവരെ പിന്നീട് കണ്ടത്

retired-web
SHARE

ക്രിക്കറ്റിനോട് വിടപറഞ്ഞെങ്കിലും കമന്ററി ബോക്സിലുണ്ട് ഇതിഹാസങ്ങള്‍ താരങ്ങളില്‍ ഏറെപ്പേരും . എന്നാല്‍ വിരമിച്ച ശേഷം ക്രിക്കറ്റുമായി ഒരു ബന്ധവുമില്ലാത്ത ചിലര്‍കൂടിയുണ്ട് 

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുതല്‍ വസിം അക്രം വരെയുള്ള ഇതിഹാതാരങ്ങളാല്‍ സമ്പന്നമാണ് ഐസിസി ലോകകപ്പിലെ കമന്ററി ബോക്സ് . കോട്നി വാല്‍ഷ് മുതല്‍ ജസ്റ്റിന്‍ ലാങ്കര്‍  വരെയുള്ളവര്‍ പരിശീലകരായും ടീമുകള്‍ക്കൊപ്പമുണ്ട് . ഇതിലൊന്നുംപെടാത്ത കുറച്ചുപേരുണ്ട് .

ഒരുകാലത്ത് ബാറ്റ്സ്മാന്‍മാര്‍ക്കുനേരെ തീയുണ്ടകള്‍ എറിഞ്ഞ കൈകളാണ് ഇപ്പോള്‍ ഗിറ്റാറില്‍ സംഗീതമൊരുക്കുന്നത് . സാക്ഷാല്‍  കേട്‍ലി അംബ്രോസ് . 2000ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഡ്രെഡ് ആന്‍ഡ് ബാഡ്ഹെഡ് എന്ന ആന്റിഗ്വന്‍ ബാന്‍ഡിലെ ബാസ് ഗിറ്റാറിസ്റ്റാണ് അംബ്രേസ് 

ഇയാന്‍ ബോതത്തിന്റെ പിന്‍ഗാമിയെന്ന് ഇംഗ്ലീഷുകാര്‍ വിളിച്ച ക്രിസ് ലെവിസ് വിരമിച്ച ശേഷം തിരഞ്ഞെടുത്ത ജോലി  കള്ളക്കടത്തായിരുന്നു  . ക്രിക്കറ്റ് കിറ്റില്‍ ഫ്രൂട്ട് ജ്യൂസില്‍ ലഹരിമരുന്ന് കടത്തിയെന്നൊരു പ്രചാരണവും ലെവിസിന്റെ പേരിലുണ്ടായിരുന്നു . ലഹരിമരുന്ന് കടത്തിയതിന് 2009ല്‍ 13 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു . ഇംഗ്ലണ്ടിനായി 22 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ച ഡേവിഡ് ഷെപ്പേഡ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ബിഷപ്പായി . പാക്കിസ്ഥാന്‍ ഓഫ് ബ്രേക്ക് ബോളര്‍ അര്‍ഷാദ് ഖാന്‍ കളിമതിയാക്കിയപ്പോള്‍ കുടുംബസമേതം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറി . ക്യാബ് ഡ്രൈവറായി ഇപ്പോള്‍ ജീവിക്കുന്നു . 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...