വിദേശ ലീഗുകളിൽ കളിക്കണം; അനുമതി തേടി യുവി

yuvi-batting
SHARE

വിദേശ ട്വന്‍റി ട്വന്‍റി ലീഗുകളില്‍ കളിക്കാന്‍ അനുമതി തേടി യുവരാജ് സിങ്. ഇക്കാര്യം ആവശ്യപ്പെട്ട് യുവരാജ് ബിസിസിഐയ്ക്ക് അപേക്ഷ നല്‍കി. ബിസിസിഐ അനുവദിച്ചാല്‍ ട്വന്‍റി ട്വന്‍റിയില്‍ ഇനിയും യുവരാജിന്‍റെ വെടിക്കെട്ടു കാണാം.   

യുവരാജിന്‍റെ ബാറ്റില്‍ നിന്ന് ഇനിയും സിക്സറുകള്‍ പിറക്കും. പക്ഷേ ബിസിസിഐ കനിയണം. ക്രിക്കറ്റ് ബോ‍ഡ് അനുമതി  നല്‍കിയാല്‍ ഒന്നോ രണ്ടോ വിദേശ ക്രിക്കറ്റ് ലീഗുകളില്‍ യുവരാജിനെ കാണാമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍‌ പറയുന്നത്. ട്വന്‍റി ട്വന്‍റി ക്രിക്കറ്റിലെ മിന്നും താരമായ യുവരാജിനെ കളിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഏതാനും വിദേശ ലീഗുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ വിദേശ ട്വന്‍റി ട്വന്‍റി ലീഗുകളില്‍ കളിക്കാനുള്ള താല്‍പര്യം യുവരാജ് അറിയിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ ഇനി കളിക്കാനില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

കരീബിയന്‍ പ്രീമിയര്‍ ലീഗ്, ബംഗ്ലദേശ് പ്രീമിയര്‍ ലീഗ് എന്നിവയിലെ പ്രമുഖ ടീമുകള്‍ യുവരാജിനു വേണ്ടി താല്‍പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സാഹചര്യത്തില്‍ യുവരാജിന് വിദേശത്ത് കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കുമെന്നാണ് കരുതുന്നത്. നേരത്തെ യൂസഫ് പഠാനും ഇര്‍ഫാന്‍ പഠാനും വിദേശ ട്വന്‍റി ട്വന്‍റി ലീഗുകളില്‍ കളിക്കാന്‍ NOC നല്‍കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം വിരേന്ദര്‍ സേവാഗും സഹീര്‍ ഖാനും ബിസിസഐ അനുമതിയോടെ ദുബായില്‍ നടന്ന ടി10 ലീഗിലും കളിച്ചിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...