സ്പോൺസർ അമൂൽ, ഇന്ത്യക്ക് അഫ്ഗാൻ കുഞ്ഞു സഹോദരൻ: ഉൗഷ്മളം

afghan
SHARE

അഫ്ഗാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് വലിയ പങ്കുണ്ട്. അഫ്ഗാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത് ഇന്ത്യ അനുവദിച്ച ഹോംഗ്രൗണ്ടുകളിലാണ്. എന്നാല്‍ അഫ്ഗാന്‍ പ്രീമയര്‍ ലീഗ് ഇന്ത്യയില്‍ നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം ബിസിസിഐ തള്ളി.   

ഇന്ത്യ തന്റെ കുഞ്ഞു സഹോദരനെപ്പോലെയാണ് അഫ്ഗാനെ കണക്കാക്കുന്നത്. ലോകകപ്പില്‍ അമൂല്‍ ആണ് അഫ്ഗാന്റെ സ്പോണ്‍സര്‍മാര്‍. റാഷിദ് ഖാനുള്‍പ്പടെയുള്ള താരങ്ങള്‍ ലോകശ്രദ്ധയിലേക്കുയര്‍ന്നത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെയാണ്. എന്നാല്‍ അഫ്ഗാന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യയില്‍ നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം ബിസിസിഐ തള്ളുകയായിരുന്നു. ഇന്ത്യയില്‍ സ്വന്തമായി ഒരു ക്രിക്കറ്റ് ലീഗ് ഉള്ളപ്പോള്‍ മറ്റൊരു രാജ്യത്തിന്റേത് കൂടി അനുവദിക്കാന്‍ കഴിയില്ലെന്ന് അഫ്ഗാന്‍ അറിയിക്കുകയായിരുന്നു.

 ഡെറാഡൂണ്‍, നോയ്‍ഡ എന്നിവയ്ക്ക് പുറമെ മൂന്നാമത് ഒരു ഗ്രൗണ്ട് കൂടി നല്‍കണമെന്ന അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചതായാണ് വിവരം. ലക്നൗവിലായിരിക്കും മൂന്നാംഗ്രൗണ്ട്. കഴിഞ്ഞ വര്‍ഷമാണ് ആദ്യ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് നടന്നത്. അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ക്രിസ് ഗെയ്‌ല്‍, ബ്രന്‍ഡന്‍ മക്കല്ലം, ഷാഹിദ് അഫ്രീദി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...