ഞാൻ പാക്ക് ടീമിന്റെ ഡയറ്റീഷ്യനല്ല; വീണ മാലിക്കിനോട് സാനിയ: ചുട്ട മറുപടി

sania-mirza2
SHARE

ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ്  മത്സരത്തിൽ പാക്കിസ്ഥാൻ തോറ്റത്തോടെ പഴിമുഴുവൻ കേൾക്കേണ്ടി വന്നത് സാനിയ മിർസയ്ക്കാണ്. 

സ്വന്തം ടീ പൊരുതാൻ പോലുമാകാതെ കീഴടങ്ങുന്ന കാഴ്ച പാക്കിസ്ഥാൻ ആരാധകർക്കിടയിൽ കടുത്ത നിരാശയാണ് സമ്മാനിച്ചത്. 

‘ഇന്ത്യ–പാക്കിസ്ഥാൻ മൽസരത്തിനു മണിക്കൂറുകൾക്കു മാത്രം മുൻപ് പാക്കിസ്ഥാൻ താരങ്ങളായ ശുഐബ് മാലിക്ക്, ഇമാദ് വാസിം, ഇമാം ഉൾ ഹഖ്, വഹാബ് റിയാസ് എന്നിവരെ വിംസ്‌ലോ റോഡിലെ ഒരു ഹുക്ക പാർലറിൽ പുലർച്ചെ രണ്ടിന് കണ്ടു’ എന്ന കുറിപ്പോടെ അലി ജാവേദ് എന്നയാൾ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുക കൂടി ചെയ്തതോടെ വിവാദം ചൂടുപിടിച്ചു.

ഈ വിഡിയോയ്ക്കു താഴെ രൂക്ഷമായ ഭാഷയിലാണ് സാനിയ പ്രതികരിച്ചത്. തങ്ങളുടെ സ്വകാര്യതയും ഒപ്പം ഒരു കുഞ്ഞുമുണ്ടെന്നതു പരിഗണിക്കാതെയാണ് ഈ വിഡിയോ പകർത്തിയതെന്നായിരുന്നു സാനിയയുടെ വിമർശനം. മൽസരം തോറ്റാലും ആളുകൾക്ക് ഭക്ഷണം കഴിക്കാൻ അവകാശമുണ്ടെന്നും സാനിയ മറുപടി നൽകി. കൂടുതൽ നല്ല വിഡിയോയുമായി ഇനിയും വരാനും സാനിയ മറുപടി ട്വീറ്റിൽ കുറിച്ചു.

ഈ വിഡിയോയ്ക്കു താഴെ ‘കുഞ്ഞിനെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത’യെക്കുറിച്ച് വാചാലയായ പാക്കിസ്ഥാനി നടിയും ടിവി താരവുമായ വീണ മാലിക്കിനും സാനിയ കണക്കിനു കൊടുത്തു.

സാനിയ നിങ്ങളുടെ കുട്ടിയെ ഓര്‍ത്ത് എനിക്ക് ആശങ്കയുണ്ട്. നിങ്ങള്‍ ഒരിക്കലും അവനെ ഹുക്ക വലിക്കുന്ന സ്ഥലത്ത് കൊണ്ടുപോകരുത്. അത് വാണിജ്യപരമായ എന്ത് ആവശ്യങ്ങള്‍ക്കായാലും. അത് ആരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ കായികതാരങ്ങള്‍ക്ക് ജങ്ക് ഫു‍ഡ് കൊടുക്കുന്നതും നല്ലതല്ല. കായികതാരമെന്ന നിലക്കും അമ്മയെന്ന നിലക്കും ഇക്കാര്യം നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലോ. എന്നായിരുന്നു വീണാ മാലിക്കിന്റെ ട്വീറ്റ്.

‘വീണ, ഞാൻ എന്റെ കുഞ്ഞിനെ ഹുക്ക പാർലറിൽ കൊണ്ടുപോയിട്ടില്ല. മാത്രമല്ല, ഇതിലൊന്നും നിങ്ങള്‍ക്കോ മറ്റുള്ളവർക്കോ യാതൊരു കാര്യവുമില്ല. എന്റെ കുഞ്ഞിനെ മറ്റാരേക്കാളും നന്നായി നോക്കാൻ എനിക്കറിയാം. ഒരു കാര്യം കൂടി. ഞാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഡയറ്റീഷ്യനോ പാക്ക് താരങ്ങളുടെ അമ്മയോ പ്രിൻസിപ്പാലോ അധ്യാപികയോ അല്ല...’ സാനിയ കുറിച്ചു.

 മത്സരത്തില്‍ സാനിയയുടെ ഭർത്താവ് ഷുയൈബ് മാലിക് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...