‘സർഫറാസ് വേഗം ഉണരൂ, ദേ മൽസരം തുടങ്ങി’; കോട്ടുവായ വൈറലായി; വിഡിയോ

sarfaraz-social-media
SHARE

ആവേശത്തിന്റെ യുദ്ധവും അഭിമാനപോരാട്ടവും നടക്കുകയാണ് ക്രിക്കറ്റ് ലോകത്തും ഭാരതീയന്റെ മനസിലും. ഇന്ത്യ–പാക് പോരാട്ടം തികഞ്ഞ പോരാട്ടവീര്യത്തോടെ മുന്നേറുമ്പോൾ സൈബർ ലോകവും ഒാരോ നിമിഷവും ആഘോഷമാക്കുകയാണ്. ഇപ്പോഴിതാ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന്റെ ഒരു വിഡിയോയാണ് വൈറാലകുന്നത്. മത്സരം നടന്നുക്കൊണ്ടിരിക്കെ സർഫറാസ് ഒന്നു കോട്ടുവാ ഇട്ടതാണ് ഇപ്പോള്‍ വൈറലാകുന്നത്. നല്ല ഉറക്കം വരുന്നുണ്ട് ഒരു പായ വിരിച്ച് കൊടുക്കൂ എന്ന് പരിഹസിച്ച് കമന്റുകളും സജീവമായി കഴിഞ്ഞു. 

ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ മികച്ച നിലയിൽ ബാറ്റിങ് തുടരുകയാണ്. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഫഖർ സമാൻ – ബാബർ അസം സഖ്യമാണ് പാക്കിസ്ഥാനെ താങ്ങിനിർത്തുന്നത്. ഇന്ത്യ–പാക്ക് ലോകകപ്പ് മൽസരങ്ങളിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡിലേക്ക് ബാറ്റുവീശിയ രോഹിത് ശർമയുടെ മികവിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തു. 113 പന്തുകൾ നീണ്ട ഇന്നിങ്സിൽ രോഹിത് നേടിയത് 140 റൺസാണ്. രോഹിത്തിനു പുറമേ ഓപ്പണർ ലോകേഷ് രാഹുൽ (78 പന്തിൽ 57), ക്യാപ്റ്റൻ വിരാട് കോലി (65 പന്തിൽ 77) എന്നിവരുടെ അർധസെഞ്ചുറികളും ഇന്ത്യൻ കുതിപ്പിന് ഇന്ധനമായി. ഹാർദിക് പാണ്ഡ്യ (19 പന്തിൽ 26), വിജയ് ശങ്കർ (15 പന്തൽ 15), കേദാർ ജാദവ് (എട്ടു പന്തിൽ ഒൻപത്) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നൽകി. പാക്കിസ്ഥാനായി മുഹമ്മദ് ആമിർ മൂന്നു വിക്കറ്റ് വീഴ്ത്തി.

MORE IN SPORTS
SHOW MORE
Loading...
Loading...