‘ചാച്ച’യെത്തി ഇംഗ്ലിഷ് മണ്ണിലും; ധോണിയുടെ സ്വന്തം പാക് ആരാധകൻ

chacha-new
SHARE

പാകിസ്ഥാനില്‍നിന്നുള്ള ധോണി ആരാധകനായ ചാച്ച ഷിക്കാഗോയും ഇന്ത്യ–പാക് മല്‍സരംകാണാന്‍ ഇംഗ്ലീഷ് മണ്ണിലെത്തിയിട്ടുണ്ട്. ധോണിയുമായി എട്ടുവര്‍ഷമായി അടുപ്പം തുടരുന്ന ചാച്ച ഷിക്കാഗോയ്ക്ക്, ടിക്കറ്റെടുത്ത് നല്‍കിയതും എംഎസ് ധോണിയാണ്.

2011ലെ ലോകകപ്പ് മുതല്‍ തുടരുന്നൊരു ബന്ധമാണിത്. അന്നും കളികാണാന്‍ ടിക്കറ്റ് എടുത്തുനല്‍കിയത് ചാച്ചയുടെ സ്വന്തം ധോണിതന്നെ. ചാച്ചയെന്നത് വിളിപ്പേരാണ് മുഹമ്മദ് ബഷീറെന്നാണ് ഈ കറാച്ചിക്കാരന്‍ ധോണി ആരാധകന്‍റെ പേര്. 2011ല്‍ ഇന്ത്യയില്‍നടന്ന ലോകകപ്പിന് എത്തിയതോടെയാണ് ചാച്ച വാര്‍ത്തകളില്‍ ഇടംനേടിയത്. പിന്നീടിങ്ങോട്ട് ഇന്ത്യ–പാക് മല്്‍സരംനടന്നപ്പോഴെല്ലാം ടിക്കറ്റ് എടുത്തുനല്‍കിയത് ധോണിയാണ്. 

ടിക്കറ്റ് താന്‍ ആവശ്യപ്പെടുന്നില്ലെന്നും, എട്ടുവര്‍ഷമായി ധോണി മുടങ്ങാതെ ടിക്കറ്റ് എടുത്തുനല്‍കുന്നതായും ചാച്ച പറയുന്നു. 'വിളിക്കാനും നേരില്‍കാണാനും സാധിക്കില്ല. സന്ദേശങ്ങള്‍ അയക്കാറുണ്ട്, ധോണി ക്രിക്കറ്റ് താരത്തിനപ്പുറം ഒരു നല്ല മനുഷ്യനാണ്, ഇത്തവണ ധോണിക്ക് നല്‍കാന്‍ ഒരുസമ്മാനവും കരുതിയിട്ടുണ്ട്'' ചാച്ച പറയുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...