യുവീ, നീ ഇതിലും മികച്ചത് അർഹിച്ചിരുന്നു; രോഹിത് ശർമ കുറിച്ചത്; വികാരനിർഭരം

yuvraj-rohit
SHARE

യുവ്‍രാജ് സിങ്ങിന്‍റെ വിടവാങ്ങലിൽ സഹതാരവും സുഹൃത്തുമായ രോഹിത് ശര്‍മയുടെ വികാരനിർഭരമായ കുറിപ്പ്. യുവി ഇതിലും മികച്ച യാത്രയയപ്പ് അര്‍ഹിച്ചിരുന്നു എന്ന് രോഹിത് ട്വിറ്ററിൽ കുറിച്ചു. 

''നഷ്ടപ്പെടുന്നതുവരെ അതിൻറെ വില നമ്മളറിയില്ല. സഹോദരാ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ ഇതിലും മികച്ച യാത്രയയപ്പ് അര്‍ഹിച്ചിരുന്നു'', രോഹിത് ശർമ ട്വീറ്റ് ചെയ്തു. 

യുവ്‍രാജ് സിങ്ങിന് അർഹിച്ച യാത്രയയപ്പ് നൽകിയില്ലെന്ന വിമർശനങ്ങൾ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇനിയൊരു മടങ്ങിവരവുണ്ടാകില്ലെന്ന തിരിച്ചറിവിലായിരുന്നു ഇന്നലെ അദ്ദേഹത്തിൻറെ വിരമിക്കൽ പ്രഖ്യാപനം. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...