യുവിക്ക് ഗംഭീര യാത്രയപ്പ് നല്‍കിയില്ല; ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്താ ഇങ്ങനെ..?

yuvraj-singh
SHARE

സികസറിടിച്ച് ആനന്ദം നൃത്തം ആടിച്ചവന്‍, വിക്കറ്റ് വീഴ്ത്തി ആവേശം പകര്‍ന്നവന്‍, പന്ത് പറന്നുപിടിച്ച് കാണികളുടെ ഹൃദയംകവര്‍ന്നവന്‍, അതെ, ഇന്ത്യന്‍ ക്രിക്കറ്റിലെ യുവരാജാവിനെപ്പറ്റിത്തന്നെയാണ് പറയുന്നത്. ഇന്ത്യയ്ക്ക് രണ്ടാംതവണയും ലോക കിരീടം നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുവരാജ് സിങ്ങിന് രാജ്യം ഉചിതമായ യാത്രയപ്പ് നല്‍കേണ്ടിയിരുന്നില്ലേ?

യുവി മാത്രമല്ല, സേവാഗും ഗംഭീറും സഹീറും അര്‍ഹരാണ്

ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച താരങ്ങളാണ് വീരേന്ദര്‍ സേവാഗും ഗൗതംഗംഭീറും യുവരാജ് സിങ്ങും സഹീര്‍ ഖാനും. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറിയും ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയും നേടിയ സേവാഗ് അപ്പര്‍ കട്ടിലൂടെയും ഡ്രൈവുകളിലൂടെയും ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി. 2001ല്‍ ടെസ്റ്റ് ടീമിലെത്തിയ സേവാഗ് 2013ല്‍ ഓസ്ട്രലിയയ്ക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്. 104 ടെസ്റ്റില്‍ നിന്ന് 8586റണ്‍സ് നേടി. 23 സെഞ്ചുറിയും കുറിച്ചു. 251ഏകദിനങ്ങളില്‍ നിന്ന് 8273 റണ്‍സ് നേടിയ സേവാഗ് 15സെഞ്ചുറിയും സ്വന്തമാക്കി. 

1999ല്‍  പാക്കിസ്ഥാനെതിരെ ഏകദിനത്തില്‍ അരങ്ങേറിയ സേവാഗ് 2013ല്‍ പാക്കിസ്ഥാനെതിരെ തന്നെയാണ് അവസാനമായി ഏകദിനം കളിച്ചതും. ഫോമില്ലായ്മയും അന്നത്തെ ക്യാപ്റ്റന്റെ താല്‍പര്യക്കുറവും മൂലം ടീമില്‍ നിന്ന് പുറത്തായി. പിന്നീട് പരിഗണിച്ചില്ല. എന്നാല്‍ ഒരു വര്‍ഷത്തോളം കാത്തിരുന്ന ശേഷമാണ് സേവാഗ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. സേവാഗിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ഗംഭീര്‍ 58ടെസ്റ്റില്‍ നിന്ന് 4154റണ്‍സും 147 ഏകദിനത്തില്‍ നിന്ന് 5238റണ്‍സും നേടി. 

2016ലാണ് ഗംഭീര്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. കാത്തിരിപ്പിനുശേഷം വിരമിക്കല്‍ പ്രഖ‌്യാപനം നടത്തിയത് 2018ലാണ്. സഹീര്‍ ഖാന്‍ 92ടെസ്റ്റില്‍ നിന്ന് 311 വിക്കറ്റും 200ഏകദിനത്തില്‍ നിന്ന് 282 വിക്കറ്റും നേടിയ സഹീര്‍ രാജ്യത്തിനായി അവസാനമായി കളിച്ചത് 2014ലാണ്. വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് 2015ലും.

യുവരാജ് പടിയിറങ്ങി 

2000ല്‍ ഏകദിന ടീമിലെത്തിയ യുവരാജ് സിങ് 2017വരെ ഏകദിനത്തില്‍ കളിച്ചു. രണ്ടുവര്‍ഷത്തോളം കാത്തിരുന്ന ശേഷമാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 

ക്രിക്കറ്റ് ബോര്‍ഡ് എന്താ ഇങ്ങനെ..? 

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സച്ചിന്‍ തെന്‍ഡുല്‍ക്കറിന് മാത്രമാണ് ഉചിതമായ യാത്രയപ്പ് നല്‍കിയത്. സൗരവ് ഗംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവര്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയശേഷം അവരുടെ അവസാന മല്‍സരങ്ങളില്‍ കളിച്ചതിനാല്‍ ക്രിക്കറ്റ് ലോകം ഉചിതമായ യാത്രയപ്പ് നല്‍കി. എന്നാല്‍ ടീം ഇന്ത്യയ്ക്ക് ഗംഭീര സംഭാവനകള്‍ നല്‍കിയ താരങ്ങളെ ബോര്‍ഡ് കണ്ടില്ലെന്ന് നടിച്ചു. ഉചിതയമായ യാത്രയപ്പ് ഇവര്‍ക്ക് നല്‍കാന്‍ മുന്‍കൈ എടുക്കേണ്ടത് ബോര്‍ഡായിരുന്നു. ഇനിയെങ്കിലും അത് ഉണ്ടാവുമെന്ന് കരുതാം.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...